ശ്രേയസ് അയ്യർക്ക് വമ്പൻ സർപ്രൈസുമായി ബിസിസിഐ; അർഹിച്ച അംഗീകാരമെന്ന് ആരാധകർ; സംഭവം ഇങ്ങനെ

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി വന്ന താരമാണ് ശ്രേയസ് അയ്യർ. അന്നത്തെ മത്സരം മുതൽ ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ വരെ കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നുമായി ശ്രേയസ് നേടിയത് 195 റൺസാണ്.

എന്നാൽ നാളുകൾക്ക് മുൻപ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിസിസിഐയുടെ കേന്ദ്ര കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഗംഭീര പ്രകടനത്തിൽ ബിസിസിഐ കോൺട്രാക്ടിൽ ഉൾപെടുത്തുകയാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.

ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറിൽ കളിക്കുന്ന ശ്രേയസ് യുവിയുടെ അതെ മികവ് തന്നെയാണ് മത്സരങ്ങളിൽ കാട്ടുന്നത്. ന്യുസിലാൻഡിനെതിരെ നടക്കുന്ന ഫൈനലിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'ജോലി വാഗ്ദാനം ചെയ്‌ത്‌ കേരളത്തിൽ എത്തിച്ചു, സെക്‌സ് റാക്കറ്റ് കെണിയിൽ കുടുങ്ങിയ പെൺകുട്ടി രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടി'; റാക്കറ്റിലെ ഒരാൾ പിടിയിൽ

നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 88. 39 ശതമാനം

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടി; ട്രംപ് മധ്യ പൂര്‍വദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ യെമനില്‍ ആക്രമണം നടത്തി ഇസ്രയേല്‍

INDIAN CRICKET: ടെസ്റ്റ് ക്യാപ്റ്റൻസി കിട്ടാത്തത് കൊണ്ടല്ല, വിരാട് കോഹ്‌ലി പെട്ടെന്ന് വിരമിക്കാൻ കാരണമായത് ആ നിയമം കാരണം; സംഭവിച്ചത് ഇങ്ങനെ

ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

അവർ ഇനി 'സിന്ദൂർ' എന്ന് അറിയപ്പെടും; ഉത്തർപ്രദേശിൽ ജനിച്ച 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ

പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

INDIAN CRICKET: അവന്മാർ 2027 ലോകകപ്പ് കളിക്കില്ല, ആ ഘടകം തന്നെയാണ് പ്രശ്നം; സൂപ്പർ താരങ്ങളെക്കുറിച്ച് സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ