CT 2025: ഡാ പിള്ളേരെ നിന്റെയൊക്കെ ഷോ മതി, ഓവർ ആത്മവിശ്വാസം നല്ലതല്ല: ഗൗതം ഗംഭീർ

ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ.

സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യുസിലാൻഡാണ്. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 50 റൺസിന്‌ തോല്പിച്ചതോടെയാണ് കീവികൾക്ക് ഫൈനൽ ടിക്കറ്റ് ലഭിച്ചത്. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.

ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:

” ഇന്ത്യയുടെ താരങ്ങളുടെ കപ്പാസിറ്റി വളരെയധികമാണ്. അങ്ങനെ നോക്കുമ്പോൾ ടീമെന്ന നിലയിൽ ഇനിയും ഒരുപാട് മുന്നേറാൻ കഴിയും. മാർച് ഒമ്പതിന് ദുബായിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ ഫുൾ വേർഷൻ പ്രകടനം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”

ഗൗതം ഗംഭീർ തുടർന്നു:

” നമുക്ക് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. നമുക്ക് മികച്ചൊരു കളി കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ തുടർന്നും മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു, ക്രിക്കറ്റ് മൈതാനത്ത് ക്രൂരത കാണിക്കാനും എന്നാൽ കളത്തിന് പുറത്തും തികച്ചും വിനയാന്വിതരാകാനും ഞങ്ങൾ ആഗ്രഹിക്കുന്നു” ഗൗതം ഗംഭീർ പറഞ്ഞു.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്