ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ആവേശകരമായി പുരോഗമിക്കുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ഫീൽഡിങ്ങിനയച്ചു. മത്സരത്തിന്റെ 21 ആം ഓവർ ആയപ്പോൾ ഓസ്‌ട്രേലിയ 105 -2 എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനായ കൂപ്പർ കൊണോലിയെ പൂജ്യത്തിനു പുറത്താകാൻ മുഹമ്മദ് ഷമിക്ക് സാധിച്ചു. ഇന്ത്യയുടെ പ്രധാന തലവേദനയായ ട്രാവിസ് ഹെഡ് (39) മികച്ച തുടക്കം നൽകിയെങ്കിലും വരുൺ ചക്രവർത്തി പുറത്താക്കി.
മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ മത്സരത്തിന് മുൻപ് ട്രാവിസ് ഹെഡിനെ പുറത്താക്കേണ്ട രീതി പറഞ്ഞിരുന്നു. എന്നാൽ ആരാധകർക്ക് ഷോക്കായി താരം പ്രവചിച്ച പോലെ തന്നെ ഹെഡ് പുറത്തായി.
രവിചന്ദ്രൻ അശ്വിൻ പറഞ്ഞതിങ്ങനെ:
” ന്യുബോളിൽ വരുൺ ചക്രവർത്തിക്ക് ബോൾ കൊടുക്കണം. തുടർന്നു ട്രാവിസ് ഹെഡ് ബാറ്റിംഗിന് വരുമ്പോൾ വരുൺ ഓവർ ദി സ്റ്റമ്പ്‌സിൽ നിന്ന് ബോൾ ചെയ്യണം. ഹെഡ് ബാറ്റ് ചെയ്യുന്നത് മൂന്നു സ്റ്റമ്പുകളും കാണിച്ച് കൊണ്ടാണ്. ബോൾ വരുമ്പോൾ കാല് മുൻപിലേക്ക് മാറ്റിയാണ് അവൻ അടിക്കുന്നത്, അതിലൂടെ വിക്കറ്റ് നേടാൻ സാധിക്കും. ന്യുബോളിൽ വരുൺ ചക്രവർത്തിക്ക് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകാൻ സാധിക്കും” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.