ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ആദ്യ ബ്രേക്ക് ത്രൂ നേടി ഓസ്‌ട്രേലിയ. യുവ താരം ശുഭ്മാൻ ഗിൽ 11 പന്തിൽ 8 റൺസ് നേടിയാണ് പുറത്തായത്. ബെൻ ദ്വാർഷുയിസാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ഇതോടെ അടുപ്പിച്ച് രണ്ട് കളികളിൽ താരം ബാറ്റിംഗിൽ ഫ്ലോപ്പായിരിക്കുകയാണ്. ഇന്ത്യയുടെ വിജയലക്ഷ്യം 265 റൺസാണ്.
ആദ്യ ബാറ്റിംഗിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്കോററായത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. താരം 96 പന്തിൽ 73 റൺസാണ് നേടിയത്. കൂടാതെ വിക്കറ്റ് കീപ്പർ അലക്സ് കാരിയും 57 പന്തിൽ 61 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ട്രാവിസ് ഹെഡ് (39) റൺസ്, മാർനസ് ലാബൂസ്ചാഗ്നേ (29), ബെൻ ദ്വാർഷുയിസ് (19), നാഥാൻ എലീസ്സ് (10) റൺസ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇന്ത്യക്ക് വേണ്ടി മികച്ച ബോളിങ് പ്രകടനം കാഴ്ച് വെച്ചത് പേസ് ബോളർ മുഹമ്മദ് ഷമിയാണ്. താരം 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കൂടാതെ വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, എന്നിവർ രണ്ട് വിക്കറ്റുകളും, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.