CT 2025 ഫൈനൽ: ദുബായിൽ പൊന്മാനായി ഹിറ്റ്മാൻ, കീവികളെ കൊത്തിപ്പറിച്ച് ഇന്ത്യ; കിരീടം തൂക്കി രാജാക്കന്മാർ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യത്തിലാണ് നിന്നിരുന്നത്. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരുടെ മാജിക്കൽ ബോളിങ് പ്രകടനത്തിൽ ന്യുസിലാൻഡിനെ 251 ന് തളയ്ക്കാൻ സാധിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്, മുൻപിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി.

ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്. താരം 83 പന്തുകളിൽ 3 സിക്‌സും 7 ഫോറും അടക്കം 76 റൺസാണ് നേടിയത്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക്‌ പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*)
രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

ബോളിങ്ങിൽ ന്യുസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നറും, മൈക്കിൾ ബ്രെസ്‌വെല്ലും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. കൈൽ ജേമിസൺ രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശം സമയമാണ് ഇന്ത്യൻ സ്പിന്നർമാർ നൽകിയത്. ഇന്ത്യക്ക് വേണ്ടി ബോളിങ്ങിൽ രണ്ട് വിക്കറ്റുകൾ വീതം കുൽദീപ് യാദവും, വരുൺ ചക്രവർത്തിയും വീഴ്ത്തി. കൂടാതെ രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച് വെച്ചു.

ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ (63), മൈക്കിൾ ബ്രെസ്‌വെൽ (53*), രചിൻ രവീന്ദ്ര (37), ഗ്ലെൻ ഫിലിപ്സ് (34) വിൽ യാങ് (15), ടോം ലതാം (14) കെയ്ൻ വില്യംസൺ (11) മിച്ചൽ സാന്റ്നർ (8).

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്