CT 2025: കലാശപോരാട്ടത്തിന് ഗംഭീര തുടക്കം; ഫൈനലിൽ ടോസ് വീണു; നിർണായക മാറ്റവുമായി ന്യുസിലാൻഡ്

ചാമ്പ്യൻസ് ട്രോഫി 2025 ലെ കലാശപോരാട്ടത്തിനു തുടകമായി. ടോസ് നേടിയ ന്യുസിലാൻഡ് ബാറ്റിംഗിന് തിരഞ്ഞെടുത്തു. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ കൂറ്റൻ സ്കോർ നേടുകയെന്ന ലക്ഷ്യം വെച്ചാണ് കീവികൾ ഇറങ്ങുന്നത്. ന്യുസിലാൻഡ് താരം മാറ്റ് ഹെന്രി പരിക്കിനെ തുടർന്ന് പുറത്തായി. താരത്തിന് പകരം നാഥൻ സ്മിത്ത് കളിക്കും.

പ്ലെയിങ് ഇലവനിൽ ഒരു മാറ്റം പോലുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിതിന് അടുപ്പിച്ച് ഇത് 15 ആം തവണയാണ് ടോസ് നഷ്ടമാകുന്നത്. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം നടത്തി വരുന്നത്. അതിനാൽ തന്നെ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനവുമായി വരുന്ന ന്യുസിലാൻഡ് ബാറ്റ്‌സ്മാൻമാരെ തടയിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യൻ സ്‌ക്വാഡ്:

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെ എൽ രാഹുൽ, ഹാർദിക്‌ പാണ്ട്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.