CT 2025: ഇന്ത്യയുടെ പ്രധാന തലവേദന ആ രണ്ട് താരങ്ങളാണ്, അവന്മാരെ സൂക്ഷിക്കണം: ദിനേശ് കാർത്തിക്

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന്‌ വിജയിച്ചിരുന്നു. അതിൽ ഇന്ത്യയുടെ വിജയ ശില്പിയായത് വിരാട് കോഹ്ലി, വരുൺ ചക്രവർത്തി എന്നിവരുടെ മാസ്മരിക പ്രകടനം കാരണമായിരുന്നു. ഫൈനലിൽ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചിലത്താൻ സാധിക്കുന്ന ന്യുസിലാൻഡ് താരങ്ങൾ ആരൊക്കെയാണെന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്.

ന്യുസിലാൻഡ് താരങ്ങളായ മിച്ചൽ സാന്റ്നർ, കെയ്ൻ വില്യംസൺ എന്നിവർ ഇന്ത്യക്ക് പ്രധാന തലവേദനയാകും എന്നാണ് ദിനേശ് കാർത്തിക് അഭിപ്രായപ്പെടുന്നത്. ഇന്ത്യ എത്ര മികച്ചുകളിച്ചാലും ഈ രണ്ട് താരങ്ങളെ എങ്ങനെ പിടിച്ചുകെട്ടുന്നു എന്നതിനെ ആശ്രയിച്ചാവും മത്സര ഫലം എന്നും ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ താരമാണ് കെയ്ൻ വില്യംസൺ (102). കൂടാതെ ബോളിങ്ങിൽ 10 ഓവറിൽ 43 റൺസ് വഴങ്ങി 3 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു മിച്ചൽ സാന്റ്നർ. ഐസിസി നോക്ക്ഔട്ട് മത്സരങ്ങളിൽ ഇന്ത്യയെ പരാജയപെടുത്തിയിട്ടുള്ള ചരിത്രമാണ് ന്യുസിലാൻഡിനുള്ളത്. അത് കൊണ്ട് തന്നെ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാകുമോ ഇല്ലയോ എന്ന് കണ്ടറിയണം.

Read more