CT 2025: ട്രോഫിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത് വമ്പൻ നേട്ടങ്ങൾ; ആരാധകർ ഹാപ്പി

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഫൈനലിൽ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾ നേടിയിരിക്കുന്നത് വമ്പൻ നേട്ടങ്ങളാണ്. ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ് ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ വമ്പൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്.

ഏകദിനത്തിലെ ബാറ്റിംഗ് റാങ്കിങ്ങിൽ 784 ശുഭ്മാൻ ഗിൽ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 756 പോയിന്റുമായി രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും, 736 പോയിന്റുമായി വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തേക്കും കുതിച്ചു. കൂടാതെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിലെ ടോപ് സ്കോററായ ശ്രേയസ് അയ്യർ 704 പോയിന്റുമായി എട്ടാം സ്ഥാനത്തേക്കും കുതിച്ചു.

ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങില്‍ ആറ് സ്ഥാനങ്ങള്‍ മുന്നേറി ശ്രീലങ്കയുടെ മഹീഷ് തീക്ഷണയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമതായി. ഇന്ത്യൻ താരം കുൽദീപ് യാദവ് മൂന്നാം സ്ഥാനത്തും, രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തും ഉണ്ട്. ഓൾ റൗണ്ടർ പട്ടികയിൽ ജഡേജ പത്താം സ്ഥാനത്തും, അക്‌സർ പട്ടേൽ 13 ആം സ്ഥാനത്തേക്കും കുതിച്ചു.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ