ചാമ്പ്യൻസ് ട്രോഫിയില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് ഗ്രൂപ്പ് എയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് നായകൻ മിച്ചെൽ സാന്റ്നർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്നതും ഈ മല്‍സരമായിരിക്കും. നിലവില്‍ നാലു പോയിന്റ് വീതമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ മികച്ച നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ കിവീസാണ് തലപ്പത്ത്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ ഹർഷിത് റാണയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ വരുൺ ചക്രവർത്തിയ്ക്ക് ടീമിൽ ഇടംലഭിച്ചു. കിവീസ് നിരയിൽ കോൺവയ്ക്ക് പകരം ഡാരിൽ മിച്ചെൽ കളിക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
Read more
ന്യൂസിലൻഡ് ടീം: വിൽ യംഗ്, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, കെയ്ൽ ജാമിസൺ, വില്യം ഒറോർക്ക്.