CT 2025: അവസാന നിമിഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയ്തത് അമ്പരപ്പിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

എന്നാൽ സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയ്ത മോശമായ പ്രവർത്തിയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്ന ചടങ്ങിൽ‌ പിസിബിയുടെ ഭാരവാഹികളില്‍ ആരും വേദിയിൽ പങ്കെടുത്തിരുന്നില്ല. ഐസിസിയുടെ ഭാരവാഹികളും മറ്റു ടീമുകളുടെ ഭാരവാഹികളും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിലും ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്ന രാജ്യത്തിലെ ഭാരവാഹികൾ ആരും തന്നെ സന്നിഹിതരായിരുന്നില്ല.

നിയമം അനുസരിച്ച് ആതിഥേയർ ചടങ്ങിൽ വരേണ്ടതാണ്, എന്നാൽ മത്സര ശേഷം ഇന്ത്യ കപ്പ് നേടിയതോടെ ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെ പിസിബിയുടെ ഭാരവാഹികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ സംഭവം വൻ വിവാദത്തിലേക്ക് പോയി. 29 വർഷങ്ങൾക്ക് ശേഷം ലഭിച്ച ഐസിസി ടൂർണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ തന്നെ പുറത്താകേണ്ടി വന്ന ടീമാണ് പാകിസ്ഥാൻ.

മത്സരത്തിൽ ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക്‌ പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*) രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

Latest Stories

IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

'അരി, പച്ചക്കറി, പെട്രോൾ... അവശ്യ വസ്തുക്കൾ സംഭരിക്കണം, വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം'; എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍

ഇന്ത്യ-പാക് സംഘർഷം; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു

'ഡീയസ് ഈറേ'.. അര്‍ത്ഥമാക്കുന്നത് എന്ത്? ഹൊററിന്റെ മറ്റൊരു വേര്‍ഷനുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?

'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'.., ന്യൂസ് ഓഫ് മലയാളം ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ താരം