നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
മത്സരത്തിൽ നിർണായകമായത് ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്റെയും പാർട്നെർഷിപ്പായിരുന്നു. ആദ്യ വിക്കറ്റിൽ തന്നെ ഇരുവരും 105 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. ഇതോടെ ഇന്ത്യയുടെ വിജയവാതിൽ ഇരുവരും ചേർന്ന് തുറന്ന് കൊടുക്കുകയായിരുന്നു. മത്സരത്തിൽ വെച്ച് രോഹിത് തന്നോട് ആവശ്യപ്പെട്ട കാര്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ താരം ശുഭ്മൻ ഗിൽ.
ശുഭ്മൻ ഗിൽ പറയുന്നത് ഇങ്ങനെ:
” രോഹിത് ശർമ റൺസ് അടിക്കുന്നത് കണ്ടുകൊണ്ട് നിൽക്കുന്നത് വളരെ സന്തോഷമാണ്. ഓപണിങ് വിക്കറ്റിലെ കൂട്ടുകെട്ടായിരുന്നു പ്രധാനം. ബോളും റൺസും തമ്മിലുള്ള വ്യത്യാസം പ്രശ്നമല്ല. അവസാനം വരെ ഞാൻ ക്രീസിലുണ്ടാകണമെന്നായിരുന്നു രോഹിത്തിന്റെ ഉപദേശം” ശുഭ്മൻ ഗിൽ പറഞ്ഞു.
മത്സരത്തിൽ ഇന്ത്യയോട് ടോപ് സ്‌കോറർ രോഹിത് ശർമയാണ് താരം 83 പന്തുകളിൽ നിന്നായി 76 റൺസാണ് നേടിയത്. കൂടാതെ ശുഭ്മൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക് പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*) രവീന്ദ്ര ജഡേജയും (9*) ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.