CT 2025: അത് പച്ച കള്ളമാണ്, ആ താരവുമായി എനിക്ക് ഒരു മത്സരവുമില്ല, എന്നാൽ എനിക്കൊരു ലക്ഷ്യമുണ്ട്: കെ എൽ രാഹുൽ

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രാജകീയമായി സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. 2017 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ഫൈനലിൽ തോല്പിച്ച് കിരീടം ഉയർത്തിയ ടീമാണ് പാക്കിസ്ഥാൻ. ഇത്തവണത്തെ കിരീടം ഉയർത്തി രോഹിത് ശർമ്മയും സംഘവും അതിനുള്ള മറുപടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

ഇന്ത്യയുടെ അടുത്ത മത്സരം നാളെ ന്യുസിലാൻഡിനെതിരെയാണ് നടക്കുക. മികച്ച പ്രകടനം കാഴ്ച വെക്കുന്ന കെ എൽ രാഹുൽ തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ സാധ്യത. എന്നാൽ റിഷഭ് പന്തുമായി താരം മത്സരത്തിലാണെന്നു അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കെ എൽ രാഹുൽ.

കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ:

” ഞാനും റിഷഭ് പന്തും തമ്മിൽ മത്സരമുണ്ടെന്നത് കള്ളമാണ്. അദ്ദേഹം വളരെ മികച്ച കഴിവുള്ള താരമാണ്. ഒരു മത്സരത്തെ മാറ്റാനും അഗ്രെസ്സിവ് ബാറ്റിംഗിലൂടെ ടീമിന് വേണ്ടി നിർണായകമായ ഇന്നിങ്‌സ് കാഴ്ച വെക്കാനും അദ്ദേഹത്തിന് സാധിക്കും. പ്രകടനം വെച്ച് എന്നെ വേണോ അതോ പന്തിനെ വേണോ എന്ന് തീരുമാനിക്കേണ്ടത് പരിശീലകനും ക്യാപ്റ്റനുമാണ്”

കെ എൽ രാഹുൽ തുടർന്നു:

” എന്നെ സംബന്ധിച്ച് എനിക്ക് ഒരു അവസരം ലഭിച്ചാൽ ഞാൻ എന്റെ പരമാവധി മികച്ചത് കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ റിഷഭ് പന്തുമായി മത്സരിക്കുന്നില്ല. അദ്ദേഹത്തിന് അവസരം ലഭിച്ചാൽ എന്നെ പോലെ കളിക്കാൻ റിഷഭ് ശ്രമിക്കില്ല. എനിക്കും അവസരം ലഭിച്ചാൽ അദ്ദേഹത്തെ പോലെ കളിക്കാൻ ഞാനും ശ്രമിക്കില്ല. മത്സരത്തിൽ അദ്ദേഹത്തിന് എങ്ങനെയൊക്കെ കളിക്കാൻ സാധിക്കും എന്ന ബേസിസിലാണ് ടീമിൽ എടുക്കുന്നത്. അത് പോലെ തന്നെയാണ് എന്നെയും എടുക്കുന്നത്” കെ എൽ രാഹുൽ പറഞ്ഞു.

Read more