ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ മികവിലാണ് ഓസ്‌ട്രേലിയയുടെ 265 റൺസ് ഇന്ത്യ മറികടന്നത്. മത്സരത്തിൽ വിജയ റൺസ് നേടിയ താരമാണ് കെ എൽ രാഹുൽ. തന്റെ ബാറ്റിംഗ് പൊസിഷനിലെ പുതിയ മാറ്റാതെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ:
” മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ കള്ളം പറയില്ല. ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ അവരുടെ നാട്ടിസല്‍ ഞാന്‍ ഓപ്പണറായി കളിച്ചിട്ടുണ്ട്. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ അവിടെ ഈ റോള്‍ എത്ര മാത്രം കടുപ്പമാണെന്നു നിങ്ങള്‍ക്കറിയാം. ഞാന്‍ അവിടെ ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം ഇവിടെ കളിച്ചപ്പോള്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു. കഴിഞ്ഞു നാലു-അഞ്ചു വര്‍ഷങ്ങളായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ ഇങ്ങനെയാണ് കളിച്ചിട്ടുള്ളത്”
കെ എൽ രാഹുൽ തുടർന്നു:
” അതുകൊണ്ടു തന്നെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കുമെല്ലാം മാറുന്നത് എനിക്കു ഇപ്പോള്‍ ശീലമായി മാറിയിരിക്കുകയാണ്. മധ്യനിരയില്‍ കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതിലും ഞാന്‍ സന്തോഷനവാനാണ്. കൂടാതെ ടീം ഏതു റോള്‍ നല്‍കിയാലും ഞാന്‍ അതിനു തയ്യാറാണ്. എന്റെ ഗെയിമിനെ കൂടുതലായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്തു”
കെ എൽ രാഹുൽ കൂട്ടി ചേർത്തു:
“ബൗണ്ടറികള്‍ കൂടുതലായി നേടുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ കഠിനാധ്വാനം നടത്തുകയായിരുന്നു. കാരണം ശ്രീലങ്കയില്‍ നമ്മള്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഞാന്‍ ആറാമനായിട്ടാണ് ബാറ്റ് ചെയ്തത്. ഞാന്‍ അവിടെയായിരിക്കും ഇനി ബാറ്റ് ചെയ്‌തേക്കുകയെന്നും അറിയാമായിരുന്നു. മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററെ നമുക്കു ആവശ്യമായിരുന്നു” കെ എൽ രാഹുൽ പറഞ്ഞു.