കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

നവംബർ 19, 2023. ഒരു ഇന്ത്യൻ ആരാധകനും ഒരിക്കലും മറക്കാനാവാത്ത ദിവസം, വിജയത്തിന്റെ പതാക രാജ്യത്തൊട്ടാകെ പാറി പറന്നു നടക്കും എന്ന് സ്വപ്നം കണ്ട ജനങ്ങൾ ആകാംഷയോടെയും പ്രതീക്ഷയോടെയും നോക്കി നിന്ന ദിവസം. വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായി രാജ്യത്തിന് വേണ്ടി കുപ്പായം അണിഞ്ഞ് തങ്ങളുടെ ജീവൻ വരെ നൽകാൻ തയ്യാറായി ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കളത്തിൽ നിൽക്കുന്ന 11 പേർ. മത്സരം കാണാൻ വന്ന ഒന്നേകാൽ ലക്ഷത്തോളം വരുന്ന കാണികളെ നിശബ്തരാകുന്നതാണ് ഞങ്ങളുടെ ഹരം എന്ന് പറഞ്ഞ പാറ്റ് കമ്മിൻസ്റ്റിന്റെ വെല്ലുവിളിയെ രോഹിത്ത് ശർമ്മ ട്രോഫി ഉയർത്തി മറുപടി കൊടുക്കും എന്ന വിശ്വാസത്തിൽ ഇന്ത്യൻ ജനത മുഴുവൻ ആകാംഷയോടെ നോക്കി നിന്ന ദിവസം.

എന്നാൽ വിധി മറ്റൊന്നായിരുന്നു. ഇന്ത്യൻ ജനതയെ മുഴുവൻ സാക്ഷിയാക്കി ഓസ്‌ട്രേലിയ തങ്ങളുടെ ആറാം തവണയും ലോകകപ്പിൽ മുത്തമിട്ടു. മറ്റേത് ടീമിനെക്കാളും കിരീടം നേടാൻ യോഗ്യരായ ടീം, അത് ഇന്ത്യ തന്നെയായിരുന്നു എന്ന് നമുക്ക് ഹൃദയത്തിൽ കൈ വെച്ച് പറയാൻ സാധിക്കും, ടൂർണമെന്റിൽ ഉടനീളം എല്ലാ മത്സരങ്ങളിലും ടീമിലെ 11 പോരാളികളും അവരുടെ 100 ശതമാനവും രാജ്യത്തിന് വേണ്ടി നൽകി ഗംഭീര പ്രകടനങ്ങളായിരുന്നു കാഴ്ച വെച്ചിരുന്നത്.

ലോകകപ്പിൽ ഉടനീളം വിരാട് കോഹ്ലി എന്ന ഇതിഹാസത്തിന്റെ സംഹാര താണ്ഡവത്തിനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. ദി ഗോഡ് ഓഫ് ക്രിക്കറ്റ് എന്ന വിശേഷണമുള്ള സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ രണ്ട് റെക്കോഡുകളാണ് അദ്ദേഹം ഒരു ടൂർണമെന്റ് കൊണ്ട് മറികടന്നത്. 2003 ഇലെ ലോകകപ്പിൽ സച്ചിൻ നേടിയ 673 എന്ന റെക്കോഡ് റൺസ് സ്കോർ തകർക്കാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നു. 11 മത്സരങ്ങളിൽ നിന്നായി 765 റൺസ് നേടിയാണ് അദ്ദേഹം ആ നേട്ടത്തിൽ എത്തിയത്. കൂടാതെ 49 ഏകദിന സെഞ്ച്വറി നേടിയ സച്ചിന്റെ മറ്റൊരു റെക്കോഡും 50 സെഞ്ച്വറി നേടി വിരാട് മറികടന്നിരുന്നു.

ഇന്ത്യ കളിച്ച എല്ലാ മത്സരങ്ങളിലെയും പ്രധാന അടിത്തറയായി മാറിയ താരമായിരുന്നു ക്യാപ്റ്റൻ രോഹിത്ത് ശർമ്മ. ബാറ്റ് കൊണ്ട് മാത്രമല്ല എതിർ ടീമിലെ ബാറ്റ്സ്മാൻമാരുടെയും പോയിന്റ് ഓഫ് വ്യൂവിൽ ചിന്തിച്ച് ബോളർമാരെ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്ന രീതിയിലും, അതിനനുസരിച്ച് ഫീൽഡർമാരെ പ്ലെയ്‌സ്‌ ചെയ്യുന്ന രീതിയും ഒരു നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവിനെ ഉയർത്തി കാട്ടുന്നു. ഈ ലോകകപ്പ് രോഹിത്ത് ശർമ്മയെ സംബന്ധിച്ചടുത്തോളം എത്ര വിലപെട്ടതാണെന്നു അദ്ദേഹത്തിന്റെ ടൂർണമെന്റിലെ പ്രകടനത്തിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. പവർപ്ലേയിൽ ടീമിനായി വെടിക്കെട്ട് തുടക്കം നൽകി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്നായി 597 റൺസ് നേടി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

എന്നാൽ ഈ ഇതിഹാസങ്ങൾക്ക് കാലം കാത്ത് വെച്ചത് സന്തോഷകരമായ ഒരു പര്യവസാനമായിരുന്നില്ല. തന്റെ സ്വപ്നസാക്ഷാത്കാരമായ ലോകകപ്പ് ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതിയിൽ എത്തിക്കണം എന്ന ആ ആഗ്രഹം രോഹിതിന് സാധിക്കാതെ പോവുകയായിരുന്നു. ഫൈനൽ കഴിഞ്ഞ് പാറ്റ് കമ്മിൻസ് കിരീടം ഉയർത്തുന്ന ചിത്രം ഒരു ഇന്ത്യക്കാരനും സഹിക്കാനാവുന്നതല്ല. അപ്പോൾ അത് നേരിട്ട് കണ്ട അനുഭവിച്ച രോഹിതിന്റെയും, വിരാടിന്റെയും അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റുവാങ്ങാൻ ചെന്ന വിരാട് കോഹ്‌ലിയുടെ മുഖം കണ്ട് വിഷമിക്കാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടായിരിക്കില്ല.

ഫൈനൽ കഴിഞ്ഞു, കളം ഒഴിഞ്ഞു, ഓസ്‌ട്രേലിയൻ താരങ്ങൾ അവരുടെ രാജ്യത്തേക്ക് ട്രോഫിയുമായി മടങ്ങി, അടുത്ത പര്യടനത്തിന്റെ കാര്യങ്ങൾക്കായി ബിസിസിഐ അധികൃതരും മടങ്ങി, ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന എല്ലാവരും ഓരോരോ വഴിക്കായി പിരിഞ്ഞു. എന്നാൽ ടൂർണമെന്റ് കഴിഞ്ഞ് നാളുകൾക്ക് ഏറെയായിട്ടും വിരാട് കോഹ്ലി രോഹിത്ത് ശർമ്മ എന്നിവരുടെ വിവരങ്ങൾ മാത്രം ആർക്കും ലഭിച്ചിരുന്നില്ല. ഒരിക്കൽ രോഹിത്ത് ശർമ്മയുടെ മകളെയും ഭാര്യയെയും കണ്ട മാധ്യമപ്രവർത്തകർ രോഹിതിനെ പറ്റി ചോദിച്ചപ്പോൾ മകൾ പറഞ്ഞു “ഹി ഈസ് അൽമോസ്റ്റ് പോസിറ്റീവ് ഹി വിൽ ലാഫ് ആഫ്റ്റർ മംത്”. അതിൽ നിന്നും നമുക്ക് മനസിലാക്കാം രോഹിത്ത് ശർമ്മയ്ക്ക് ഉണ്ടായ ട്രോമാ എത്രത്തോളമായിരുന്നു എന്ന്.

ഫൈനലിൽ കാലിടറി വീണെങ്കിലും ഇന്ത്യൻ താരങ്ങൾ അന്ന് ടൂർണമെന്റിൽ ഉടനീളം കാഴ്ച വെച്ച ഗംഭീര പ്രകടനങ്ങൾ ഒരു ഇന്ത്യക്കാരനും മരിക്കുവോളം മറക്കില്ല. ഇതിനിടയിൽ ഇന്ത്യൻ ആരാധകർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു സമ്മാനം തന്നെയായിരുന്നു 2024 ടി-20 ലോകകപ്പ് വിജയം. സൂപ്പർ താരങ്ങൾ അടങ്ങിയ ഒരു ടീമിന്, മാസങ്ങൾക്ക് മുമ്പ് എല്ലാം നഷ്ടപെട്ട ഒരു കൂട്ടത്തിന് ഈ കിരീടനേട്ടം മുറിവിന്റെ വേദനക്ക് നൽകിയത് തെല്ലൊരു ശമനം തന്നെ ആയിരുന്നു.

എന്നാൽ നമുക്ക് വേണ്ടത് ഏകദിന ലോകകപ്പ് വിജയമാണ്. ഇന്ത്യൻ ടീം തിരിച്ച് വരും, രാജകീയമായി തന്നെ. മൂന്നാം തവണ ലോകകപ്പ് ട്രോഫി ഇന്ത്യ ഉയർത്തുന്ന ദിവസത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ