നിലവില്‍ അതിന് ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ; പാകിസ്ഥാന്റെ ടെസ്റ്റ് തോല്‍വിയില്‍ വോണ്‍

ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിക്കാനുള്ള ‘ടൂള്‍സ്’ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാത്രമേയുള്ളൂവെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. പെര്‍ത്ത് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സും കൂട്ടരും പാകിസ്ഥാനെ 360 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് വോണിന്റെ അഭിപ്രായം. 450 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ 89 റണ്‍സിന് പുറത്തായിരുന്നു.

കൃത്യമായിരുന്നു ഓസ്‌ട്രേലിയയുടെ പദ്ധതികളെല്ലാം. എല്ലാ മേഖലകളിലും അവര്‍ മികവ് കാട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച നേഥന്‍ ലിയോണിന് അഭിനന്ദനങ്ങള്‍. അസാമാന്യ നേട്ടമാണത്. ഓസ്‌ട്രേിലയന്‍ സാഹചര്യങ്ങളില്‍ അവരെ വെല്ലുവിളിക്കാനുള്ള ആയുധം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ കൈയില്‍ മാത്രമെയുള്ളു. അവര്‍ക്കെ അതിന് കഴിയൂ- വോണ്‍ എക്‌സില്‍ കുറിച്ചു.

മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ പിന്നീട് തിരിഞ്ഞുനോക്കിയില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ഉസ്മാന്‍ ഖവാജയുടെ 90-ഉം മിച്ചല്‍ മാര്‍ഷിന്റെ 63-ഉം റണ്‍സ് ഓസ്ട്രേലിയയെ അവരുടെ എതിരാളികള്‍ക്ക് കൂറ്റന്‍ ലക്ഷ്യം വച്ചു.

പിന്നീട് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവരുടെ പേസ് ത്രയം പാകിസ്ഥാന്‍ ബാറ്റിംഗിനെ തകര്‍ത്തു. സ്റ്റാര്‍ക്കും ഹേസില്‍വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കും.

Latest Stories

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും