ശാപം ഐ.പി.എൽ ശാപം, താരത്തിന് പണി ആയത് അതെന്ന് ആരാധകർ; പ്രതിസന്ധിയിൽ ഇംഗ്ലണ്ട്

നവംബർ 19 ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ രണ്ടാം പന്തിൽ ഡക്കിന് പുറത്തായപ്പോൾ ഒരിക്കൽക്കൂടി ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റർ ജേസൺ റോയി തന്റെ മോശം ഫോമിൽ നിന്ന് കരകയറാനുള്ള ശ്രമം ഉപേക്ഷിച്ചു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്‌സിജി) 281 എന്ന സ്‌കോർ പിന്തുടരുന്ന സന്ദർശകർ ആഗ്രഹിച്ചത് മികച്ച തുടക്കം ആണെങ്കിൽ കിട്ടിയത് അതല്ല. എന്നിരുന്നാലും, ന്യൂ ബോളിൽ മികച്ചത് സ്റ്റാർക്കിന്റെ പദ്ധതികൾക്ക് മുന്നിൽ താതാരം വീണു . ഇടങ്കയ്യൻ സീമർ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു, ജേസൺ റോയിയുടെ വിക്കറ്റ് ഉൾപ്പെടെ ഇംഗ്ലണ്ടിനെ ആദ്യ ഓവറിൽ 2-2 ലേക്ക് ചുരുക്കി.

അലക്‌സ് ഹെയ്‌ൽസിന് അനുകൂലമായി ടി20 ടീമിൽ നിന്ന് പുറത്താക്കപ്പെട്ട താരം , ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള മികച്ച പ്രകടനത്തിലൂടെ റി തിരിച്ചുവരവാണ് പ്രതീക്ഷിച്ചത് . അഡ്‌ലെയ്ഡ് ഓവലിൽ നടന്ന പരമ്പരയിലെആദ്യ മത്സരത്തിൽ 6 റൺ മാത്രമാണ് നേടിയത്. സിഡ്‌നിയിൽ ജയിക്കേണ്ട മത്സരത്തിൽ രണ്ട് പന്തിൽ ഡക്കായി താരം മടങ്ങി.

എന്തായാലും ഐ.പി.എൽ ഉപേക്ഷിച്ച് കഴിഞ്ഞ വര്ഷം മടങ്ങിയതിന് കിട്ടിയ പണി ആണെന്നാണ് ആരാധകർ പറയുന്നത്. അതിന് ശേഷമാണ് താരത്തിന്റെ മോശം പ്രകടനങ്ങൾ വന്നുതുടങ്ങിയതെന്നും ആരാധകർ പറയുന്നത്.

Read more

എന്തിരുന്നാലും രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ വിജയക്കൊടി പാറിച്ചു . രണ്ടാം ഏകദിനത്തില്‍ 72 റണ്‍സിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് 208 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തിയത്.