ദി സൈലന്റ് ഗാര്‍ഡിയന്‍, അയാള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് കിരീടം നേടി കൊടുത്താലും അത്ഭുതപെടേണ്ടതില്ല

ദി സൈലന്റ് ഗാര്‍ഡിയന്‍, അയാള്‍ ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകള്‍ ടീമിന് നല്‍കുന്നില്ലായിരിക്കാം പക്ഷേ അയാളുടെ സാന്നിധ്യം ടീമിന് ഒരു വലിയ പ്ലസ് തന്നെ ആണ്.

സൗത്ത് ആഫ്രിക്കന്‍ നായകന്‍ അയാള്‍ കളത്തില്‍ നിറഞ്ഞു നില്കുന്നു. കൃത്യമായ ബോളിംഗ് ഫീല്‍ഡിങ് സെറ്റപ്പിലൂടെ കീവിസിനെ അയാള്‍ വരിഞ്ഞു മുറുക്കി, വീഴ്ത്തി.

ഓസ്‌ട്രേലിയക്ക് എതിരെ പോരാടിയ കീവിസിന്റെ നിഴല്‍ പോലും ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നില്ല. അതിന് കാരണം ഒറ്റ പേര് ദി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെമ്പ ബാവുമ.

പൊതുവെ സൗത്ത് ആഫ്രിക്കന്‍ ടീമിന് കുറവുള്ള ലക്ക് ഫാക്ടര്‍ വേണ്ടുവോളം ഉള്ള പ്ലേയര്‍.അതുകൊണ്ട് തന്നെ അയാള്‍ സൗത്ത് ആഫ്രിക്കന്‍ ടീമിന് ഈ ഏകദിന വേള്‍ഡ് കപ്പ് കിരീടം നേടി കൊടുത്താലും അത്ഭുതപെടേണ്ടതില്ല.

എഴുത്ത്: ജോ മാത്യു

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍