ചക്രവാതച്ചുഴിയും മഴ ഭീഷണിയും, ഫൈനൽ മത്സരം മുടങ്ങാൻ സാധ്യത; അങ്ങനെ സംഭവിച്ചാൽ കിരീടം ആ ടീമിന്

ഐപിഎൽ ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകരുടെ ആശങ്ക വർദ്ധിച്ചു വരുന്നു. ഫൈനലിനു മുന്നോടിയായി ഇന്നലെ വൈകിട്ട് പരിശീലനം നടത്താനിരുന്ന കൊൽക്കത്തയുടെ പരിശീലന സെഷൻ മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനും പരിശീലനം നടത്താനായില്ല. കൊൽക്കത്ത താരങ്ങൾ ഫുട്‍ബോൾ പരിശീലനം നടത്തുന്ന സമയത്ത് എത്തിയ മഴ ശക്തമായി തന്നെ മണിക്കൂറുകൾ തുടരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി നാശം വിതക്കാൻ ഇടയുള്ള സാഹചര്യത്തിൽ ചെന്നൈയിൽ ആശങ്കയുണ്ട്. ചെന്നൈയിൽ മഴ പ്രവചിക്കപെടുന്നില്ലെങ്കിലും ആരാധകർക്ക് ആഷ്ബകയുണ്ട്.ഫൈനൽ നടക്കുന്ന ഞായറാഴ്ച മഴ പെയ്യാൻ ഒരു ശതമാനം സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിക്കുന്നത്.

അതേ സമയം ഫൈനലിന് റിസർവ് ദിനം ഉള്ളതിനാൽ ഇന്ന് മഴ കളിമുടക്കിയാലും മറ്റന്നാൾ വീണ്ടും മത്സരം നടക്കും. ഇന്നത്തേതിന്റെ ബാക്കിയായി ആയിരിക്കും നാളെ മത്സരം നടക്കുക. കഴിഞ്ഞ വര്ഷം ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിലും മഴ പെയ്തു മത്സരഫലത്തിനായി രണ്ടാം ദിനം കാത്തിരിക്കേണ്ടതായി വന്നിരുന്നു. ഇന്ന് തന്നെ മത്സരം പൂർത്തിയാക്കാനായി രണ്ട് മണിക്കൂറാണ് അധിക സമയം ആയിട്ട് അനുവദിച്ചിട്ടുള്ളത്. അതേസമയം റിസേർവ് ദിനത്തിലും മത്സരം നടന്നില്ലെങ്കിൽ കൊൽക്കത്ത കിരീടം ഉയർത്തും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചത് ശ്രേയസ് അയ്യരും ടീമും ആയിരുന്നു.

ഈ സമയത്തും സാധ്യമായില്ലെങ്കിൽ മാത്രമെ മത്സരം റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു. എന്തായാലും ടൂർണമെന്റിൽ മനോഹരമായി കളിച്ച രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ