ഡാ അമ്മാതിരി ടോക്ക് ഒന്നും എന്നോട് പറയാൻ നീ ആയിട്ടില്ല, ഐപിഎൽ ടീമുകളുടെ മീറ്റിംഗിൽ ഷാരൂഖ് ഖാനും പഞ്ചാബ് ഉടമയും തമ്മിൽ കടുത്ത വാഗ്വാദം; നടന്നത് വമ്പൻ തർക്കം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ ആരംഭിക്കാനിരിക്കെ ഈ സീസൺ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. മെഗാ ലേലം വരാനിരിക്കെ ഈ സീസണിന് തൊട്ടുമുമ്പ് തന്നെ ടീമിൽ ഒരുപാട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് കിരീടങ്ങൾ നേടാൻ ഭാഗ്യമില്ലാത്ത ടീമും, കിരീടം നേടിയവരും എല്ലാം ഒരുപോലെ ടീമിൽ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്.

ഇന്നലെ മുംബൈയിൽ ഐപിഎൽ ഉടമകളും ബിസിസിഐയും തമ്മിൽ നടന്ന മെഗാ ലേലത്തിന് മുമ്പുള്ള മീറ്റിംഗിൽ ധാരാളം വിഷയങ്ങളിൽ ചർച്ചകൾ നടന്നു. Cricbuzz അനുസരിച്ച്, മെഗാ ലേലത്തിൻ്റെ ചർച്ചകളിൽ ടീം ഉടമകൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായി. മെഗാ ലേല നടപടിക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമ ഷാരൂഖ് ഖാൻ തന്റെ ഭാഗം പറഞ്ഞ് രംഗത്ത് എത്തി. മെഗാ ലേലം വേണം എന്ന അഭിപ്രായം പറഞ്ഞ പഞ്ചാബ് കിംഗ്‌സ് സഹ ഉടമ നെസ് വാഡിയയുമായി അദ്ദേഹം കടുത്ത വാഗ്വാദം നടത്തി.

ടീമുകളെ സംബന്ധിച്ച് പറഞ്ഞാൽ പല ടീമുകൾക്കും ഒട്ടും തന്നെ താത്പര്യം ഇല്ലാത്ത മെഗാ ലേലം. തങ്ങൾ സ്ഥിരതയോടെ കൊണ്ടുനടന്ന ഒരു ടീം തകരുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ അവർ ആഗ്രഹികുന്നില്ല. എന്തിരുന്നാലും മെഗാ ലേലം എന്ന പ്രക്രിയ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ടീമുകൾ അവരുടെ തന്ത്രങ്ങൾ അത് അനുസരിച്ച് സെറ്റ് ആക്കുകയാണ്.

ഡൽഹി ക്യാപിറ്റൽസിൻ്റെ കിരൺ കുമാർ ഗ്രാന്ധി, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ സഞ്ജീവ് ഗോയങ്ക, ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ രൂപ ഗുരുനാഥ്, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കാവ്യ മാരൻ, രാജസ്ഥാൻ റോയൽസിൻ്റെ മനോജ് ബദാലെ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഏതാനും ഉടമകൾ വീഡിയോ കോൺഫറൻസ് വഴി മീറ്റിംഗിൽ ചേർന്നു.

Latest Stories

ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

'ക്രിക്കറ്റ് ദൈവത്തിന്റെ കണ്ണുകൾ നനയിച്ച രാജാവിന്റെ ജന്മദിനം'; വിരാട് കിംഗ് കോഹ്ലി

'ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ'; വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും?

ഈ ഇന്ത്യയെ ഞങ്ങൾക്ക് കിട്ടിയാൽ തകർത്തുവിട്ടിരിക്കും, പാകിസ്ഥാൻ സൂപ്പർ താരങ്ങൾക്ക് മുന്നിൽ അവരുടെ മുട്ടിടിക്കും; വെല്ലുവിളിയുമായി വസീം അക്രം

തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ മുങ്ങുന്ന നായകനെ നമുക്ക് വേണ്ട, തിരിച്ചുവരുമ്പോള്‍ ക്യാപ്‌നാക്കരുത്: രോഹിത്തിനെതിരെ ഗവാസ്‌കര്‍

'ബിജെപി പണമൊഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു, തുടര്‍ നടപടി ആവശ്യപ്പെട്ടു'; മുൻ ഡിജിപി നൽകിയ കത്ത് പുറത്ത്

ഇത് കണ്ടകശനി തന്നെ, ഇന്ത്യൻ സൂപ്പർ താരത്തിന് വമ്പൻ തിരിച്ചടി; ഒന്ന് കഴിഞ്ഞപ്പോൾ മറ്റൊന്ന്

വിധിയെഴുതാൻ അമേരിക്ക; പോളിങ് ഇന്ന്, വിജയപ്രതീക്ഷയിൽ കമല ഹാരിസും ഡൊണാൾഡ് ട്രപും

'ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ'; സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍