ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) മെല്‍ബണ്‍ റെനഗേഡ്സും പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ അപകടകരമായ പിച്ച് കാരണം ഉപേക്ഷിച്ചു. സുരക്ഷിതമല്ലാത്ത ബൗണ്‍സ് കാരണം അമ്പയര്‍മാര്‍ കളി ആദ്യം നിര്‍ത്തിവെകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു.
മത്സരം നിര്‍ത്തുമ്പോള്‍ സ്‌കോര്‍ച്ചേഴ്സ് 6.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു. ആറാം ഓവറിലെ അഞ്ചാം പന്ത് കീപ്പറിലേക്ക് അനിയന്ത്രിതമായി ബൌണ്‍സ് ചെയ്ത് എത്തിയത് ബാറ്ററെയും ഫീല്‍ഡിംഗ് ടീമിനെയും ഞെട്ടിച്ചപ്പോള്‍ ആശങ്ക വര്‍ദ്ധിച്ചു. ഇതോടെയാണ് മത്സരം നിര്‍ത്തിവെച്ചത്.
കളി തുടങ്ങുന്നതിന് മുമ്പ് മഴവെള്ളം കവറിലൂടെ പിച്ചിലേക്ക് വന്നതിനെത്തുടര്‍ന്ന് വിക്കറ്റ് പൂര്‍ണ്ണമായും നനഞ്ഞിരിന്നു. ഇതാണ് അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. സുരക്ഷിതമല്ലാത്ത പിച്ച് കാരണം ഒരു മത്സരം മുടങ്ങുന്നത് ബിബിഎല്ലില്‍ ആദ്യ സംഭവമാണെങ്കിലും ഓസ്ട്രേലിയയില്‍ ഇത് ആദ്യമല്ല.
2019 ല്‍, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ വിക്ടോറിയയും വെസ്റ്റ് ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് രണ്ട് ബാറ്റര്‍മാര്‍ക്ക് തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.