'പാകിസ്ഥാന്‍ ഇന്ത്യയുടെ ഏഴയലത്ത് പോലും എത്തില്ല'; പാക് താരത്തിന്റെ അഭിപ്രായം തള്ളി സഹതാരം

തോല്‍വി ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ മടി കാണിക്കുന്നതെന്ന് പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് വിലയിരുത്തല്‍ തള്ളി മുന്‍ താരം ഡാനിഷ് കനേരിയ. പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ഒന്നുമല്ലെന്നും ഇന്ത്യയെ അനായാസം തോല്‍പ്പിക്കാമെന്ന് കരുതുന്നത് അസംബന്ധമാണെന്നും കനേരിയ പറഞ്ഞു.

‘പാകിസ്ഥാന് ബാറ്റിംഗിലും ബോളിംഗിലും സ്ഥിരതയില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിയാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാണെന്നാണ് അബ്ദുള്‍ സാഖ് പറഞ്ഞത്. ഇതു അസംബന്ധമാണ്, ഇന്ത്യന്‍ ടീമിനെ പാക് ടീം എങ്ങനെ തോല്‍പ്പിക്കാനാണ്? പാകിസ്ഥാന്‍ ടീമില്‍ തന്നെ പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ ബാറ്റിംഗ് എവിടെ? നിങ്ങളെ ആരാണ് വിജയിപ്പിക്കാന്‍ പോവുന്നത്? ഇംഗ്ലണ്ടിന്റെ ബി ടീം പോലും നമ്മളെ പരാജയപ്പെടുത്തി. ടീം സെലക്ഷനിലും പ്രശ്നങ്ങളുണ്ട്.’

Danish Kaneria wouldn't have played 10 years for Pakistan had there been bias: Javed Miandad | Cricket News - Times of India

‘പാകിസ്ഥാനില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്ററില്‍ നിന്നും ഇങ്ങനെയൊരു അഭിപ്രായം പ്രതീക്ഷിച്ചിരുന്നില്ല. പാകിസ്ഥാനു മേല്‍ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. ഇന്ത്യ എല്ലാ ഡിപാര്‍ട്ട്മെന്റിലും വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന ടീമാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഇവരെ പാകിസ്ഥാന്‍ എങ്ങനെയാണ് പുറത്താക്കാന്‍ പോവുന്നത്’ ഡാനിഷ് കനേരിയ ചോദിച്ചു.

Ind vs Eng 5th T20I: Focus on handling pressure in World Cup year as India, England play T20I series decider | Cricket News - Times of India

പാകിസ്ഥാനുള്ളതു പോലെയുള്ള മികച്ച താരങ്ങള്‍ ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നുമാണ് അബ്ദുള്‍ റസാഖ് പറഞ്ഞത്. ‘പാകിസ്ഥാന്‍ കളിക്കാരുടെ കഴിവ് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമാണ്. ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനെയും കപില്‍ദേവിനെയും താരതമ്യം ചെയ്താല്‍ കപില്‍ദേവിനേക്കാള്‍ മികവ് ഇമ്രാന്‍ ഖാനാണ്. ഞങ്ങള്‍ക്ക് വസീം അക്രം ഉണ്ട്. എന്നാല്‍ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല.’

Abdul Razzaq birthday I Abdul Razzaq turns 41: A tribute to the versatile all-rounder who helped Pakistan grow as a cricketing nation | Cricket News

‘ഞങ്ങള്‍ക്ക് ജാവേദ് മിയാന്‍ദാദും അവര്‍ക്ക് ഗാവസ്‌കറുമുണ്ടായി. പിന്നെ നമുക്ക് ഇന്‍സമാമിനേയും യൂസഫ് യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവര്‍ക്ക് ദ്രാവിഡും സെവാഗും. പാകിസ്ഥാന്‍ എല്ലായ്പ്പോഴും മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതിനാലാണ് പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ താത്പര്യപ്പെടാത്തത്’ അബ്ദുള്‍ റസാഖ് പറഞ്ഞു.

Abdul Razzaq Thinks Best PSL Team Would Beat Best IPL Team

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആയിരിക്കും വേദി.

India vs Pakistan Live Stream: How to Watch Cricket World Cup 2019 Telecast on Mobile and PC | Technology News

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

India vs Pakistan World Cup 2019: Top moments from Manchester clash | Sports News,The Indian Express

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.