ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തെ പരിഹസിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. നേപ്പാളിനു പോലും ഇന്ത്യന്‍ ബോളിംഗിനെതിരേ 230 റണ്‍സ് നേടാന്‍ കഴിഞ്ഞെങ്കില്‍ പാകിസ്ഥാന് എത്ര നേടാനാവുമെന്നു ചിന്തിച്ചു നോക്കൂവെന്ന് താരം പരിഹസിച്ചു.
ഇന്ത്യയുടെ ബോളിംഗ് വലിയ ആശങ്ക തന്നെയാണ്. നേപ്പാളിനു അവര്‍ക്കെതിരേ 200ന് മുകളില്‍ റണ്‍സ് കഴിഞ്ഞ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചു. ബാറ്റിംഗില്‍ മതിയായ അനുഭവസമ്പത്തില്ലാത്ത ടീമാണ് നേപ്പാളിന്റേത്. എന്നാല്‍ ഇന്ത്യയുടേത് ഏറെ മല്‍സരപരിചയമുള്ള ബോളിംഗ് യൂണിറ്റാണ്.
150 റണ്‍സിനെങ്കിലും നേപ്പാളിനെ ഇന്ത്യക്കു ഓള്‍ഔട്ടാക്കാമായിരുന്നു. നേപ്പാളിനു 230 റണ്ണെടുക്കാനായെങ്കില്‍ ഇന്ത്യന്‍ ബോളിംഗിനെതിരേ ആധിപത്യം പുലര്‍ത്താന്‍ പാകിസ്ഥാനു സാധിക്കും. ബോളിംഗിലേതുപോലെയുള്ള പ്രശ്നം തന്നെ ബാറ്റിംഗിലും ഇന്ത്യക്കുണ്ട്.
Read more
നേപ്പാളിനെതിരേ ഇന്ത്യ പത്തു വിക്കറ്റിനു ജയിച്ചുവെന്നത് ശരിതന്നെ. എങ്കിലും ടീമിനെ സംബന്ധിച്ച് ആശങ്കകളുണ്ട്. 150 കിമി വേഗതയില്‍ ബോള്‍ ചെയ്യുന്ന മികച്ച പേസാക്രമണമുള്ളവര്‍ക്കെതിരേ ഇന്ത്യയുടെ മുന്‍നിര പതറുകയാണ്- കനേരിയ പറഞ്ഞു.