മോശം ഫോമിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് തുടരെ തുടരെ അവസരം നല്‍കുന്നതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞ് പന്തിന് അവസരം നല്‍കുന്നതാണ് കനേരിയയെ ചൊടിപ്പിച്ചത്. സഞ്ജുവിനെ പുറത്തിരുത്തി ടീമിലെത്തിച്ച ദീപക് ഹൂഡയുടെ പ്രകടനത്തെയും കനേരിയ വിമര്‍ശിച്ചു.
റിഷഭ് പന്ത് ഒരു വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ അല്ലെന്ന വസ്തുത ഇന്ത്യ അംഗീകരിക്കണം. റണ്‍സ് നേടുന്നതിനായി റിഷഭിനെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചു നോക്കി. പക്ഷെ ഒന്നും സംഭവിച്ചില്ല. പക്ഷെ സഞ്ജു സാംസണിന്റെ കാര്യം എന്താണ്? ന്യൂസിലന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ 36 റണ്‍സ് സകോര്‍ ചെയ്ത് അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തോ?
മിക്കവരും സഞ്ജുവിനെ പുറത്ത് ഇരുത്തുന്നില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ഇവയെല്ലാം അദ്ദേഹത്തിന്റെ ആത്മവീര്യം കെടുത്തുന്നതുമാണ്. ഒരു ശരാശരി ക്രിക്കറ്ററുടെ പരിഗണന മാത്രമണ് സഞ്ജുവിനു ടീം മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ഹൂഡയുടെ മോശം പ്രകടനത്തിനും കാരണം ടീം മാനേജ്‌മെന്റ് തന്നെയാണ്. ബോള്‍ സീം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാറ്റിംഗിനിടെ ദീപക് ഹൂഡ നൃത്തം ചെയ്യുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലാവുന്നില്ല. നന്നായി പെര്‍ഫോം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഹൂഡയെ ടീം മാനേജ്മെന്റ് ഒഴിവാക്കിയത്. ഇതു താരത്തിന്റെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ട്- കനേരിയ പറഞ്ഞു.