'വരും നാളുകളില്‍ ആ ഇന്ത്യന്‍ താരങ്ങളെ പോലെയായിരിക്കും എല്ലാവരും ബാറ്റ് ചെയ്യുക': വിലയിരുത്തലുമായി മുന്‍ ഇംഗ്ലണ്ട് താരം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ പേസര്‍ ഡാരന്‍ ഗഫ്. 10 വര്‍ഷങ്ങള്‍ക്ക് അപ്പുറം പന്തിനെയും ഹാര്‍ദ്ദിക്കിനെയും പോലെയായിരിക്കും എല്ലാവരും ബാറ്റ് ചെയ്യുക എന്ന് ഗഫ് പറഞ്ഞു. തുടക്കത്തിലെ ആക്രമിച്ച് കളിക്കുന്ന ഇവരുടെ രീതിയാണ് ഗഫിനെ ആകര്‍ഷിച്ചത്.

“അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും അവരെപ്പോലെയായിരിക്കും കളിക്കുക. ഈ സ്വത സിദ്ധമായ ശൈലി ബാറ്റിംഗ് സര്‍വസാധാരണമാകുന്ന കാലമാണ് വരാന്‍ പോകുന്നത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും കിവീസ് നായകന്‍ വില്യംസണെയും ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും പോലുള്ള കളിക്കാര്‍ ഒരു പരിധിവരെ മത്സരത്തിലെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അവര്‍ ടീമിനായി ഇന്നിംഗ്‌സ് കെട്ടിപ്പടുത്തശേഷം അവസാനം ആക്രമിച്ച് കളിക്കുന്ന രീതിയാണ് നമ്മള്‍ കാണാറുള്ളത്.”

“പക്ഷേ ഭാവിയില്‍ റിഷഭ് പന്തിന്റെയും ഹാര്‍ദിക്കിന്റെയും ശൈലിയില്‍ ബാറ്റ് ചെയ്യുന്നവരായിരിക്കും കൂടുതല്‍തങ്ങളുടേതായ ശൈലിയില്‍ കളിച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യയും, റിഷഭ് പന്തും, ക്രുണാല്‍ പാണ്ഡ്യയും, ശ്രേയസ് അയ്യരുമെല്ലാം ഇന്ത്യന്‍ ടീമിനെ ഇപ്പോഴേ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ആറാം വിക്കറ്റില്‍ റിഷഭ് പന്തും, ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് പ്രത്യാക്രമണത്തിലൂടെ 11 ഓവറില്‍ 99 റണ്‍സടിച്ചത് അസാധ്യ പ്രകടനമായിരുന്നു” ഡാരന്‍ ഗഫ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ കളിച്ച പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ 40 പന്തുകളില്‍ നിന്നും 77 റണ്‍സു നേടിയ പന്ത് മൂന്നാം ഏകദിനത്തില്‍ 62 പന്തുകളില്‍ നിന്നും 78 റണ്‍സ് നേടിയിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരായ പരമ്പരകളിലും പന്ത് മികച്ച പ്രകടമാണ് കാഴ്ച വെച്ചത്. ഹാര്‍ദ്ദിക്കും പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി.

Latest Stories

നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി; കാസര്‍ഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍