'ഇംഗ്ലണ്ടിന് കളി ജയിക്കാനുള്ള ഉദ്ദേശ്യമില്ല'; തുറന്നടിച്ച് ലോയ്ഡ്

മൊട്ടേരയില്‍ നടന്നു കൊണ്ടിരിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ഇംഗ്ലണ്ട് ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരവും കോച്ചുമായിരുന്ന ഡേവിഡ് ലോയ്ഡ്. ഇംഗ്ലണ്ടിന് കളി ജയിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും കളി സമനിലയില്‍ പിരിഞ്ഞാലും മതിയെന്ന സൂചനയാണ് ഇംഗ്ലണ്ടിന്റെ ടീം സെലക്ഷന്‍ സൂചിപ്പിക്കുന്നതെന്നും ലോയ്ഡ് വിമര്‍ശിച്ചു.

“വളരെ ഡിഫന്‍സീവായിട്ടുള്ള ടീം സെലക്ഷനാണ് അവരുടേത്. ഏഴു ബാറ്റ്സ്മാന്‍മാരെ ഇറക്കി വെറും മൂന്നു മുന്‍നിര ബോളര്‍മാരെ മാത്രം കളിപ്പിച്ചത് ഇത് തെളിയിക്കുന്നു. വളരെ മികച്ച രീതിയില്‍ തയ്യാറാക്കിയ നാലാം ടെസ്റ്റിലെ പിച്ചില്‍ ഞാനായിരുന്നെങ്കില്‍ മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ടിന്റെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇംഗ്ലണ്ടിനു ഡോം ബെസ്സിനെ ആവശ്യമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.”

Even I would have got wickets on that pitch

“ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ സ്പിന്‍ ബോളിനെ നേരിടുന്നത് വളരെ മോശമായാണ്. ബാറ്റ്, തലയുടെ പൊസിഷന്‍, ശരീരം തുടങ്ങി സ്പിന്നിനെതിരേ കളിക്കുമ്പോള്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരുടെ ആംഗിളുകള്‍ മുഴുവന്‍ തെറ്റാണ്. ഡോം സിബ്ലിയും സാക്ക് ക്രോളിയും ആദ്യമായി സ്പിന്‍ ബോളിംഗിനെതിരേ കളിക്കുന്നതു പോലെയാണ് കാണപ്പെട്ടത്” ലോയ്ഡ് പറഞ്ഞു.

Imageടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യന്‍ ബോളാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാലിന് 108 റണ്‍സെന്ന നിലയിലാണ്.