കാണികളുടെ വംശീയ അധിക്ഷേപം; സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് സിറാജിനു നേരെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ഒരര്‍ത്ഥത്തിലും പൊറുക്കാനാവാത്ത ചെയ്തിയെന്നാണ് സംഭവത്തെ കുറിച്ച് വാര്‍ണര്‍ പ്രതികരിച്ചത്.

“മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. വംശിയതയും, അധിക്ഷേപവും ഒരു അര്‍ത്ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു” വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനവും നാലാംദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം ഉണ്ടായിയുന്നു. “ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി” തുടങ്ങിയ വിളികളുമായാണു കാണികളില്‍ ചിലര്‍ സിറാജിനെ അധിക്ഷേപിച്ചത്. സിറാജ് പരാതിയുമായി അമ്പയറെ സമീപച്ചതോടെ കളി എട്ട് മിനിറ്റോളം നിര്‍ത്തിവെച്ചിരുന്നു.

തിരിച്ചുവരവില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതിലെ നിരാശയും വാര്‍ണര്‍ പരസ്യമാക്കി. ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് എന്നാല്‍ ഇതാണ്. കഴിയുന്നത്ര കഠിനാദ്ധ്വാനം ചെയ്ത എല്ലാ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം. സമനിലയ്ക്ക് വേണ്ടി ഇന്ത്യ ശക്തമായി പൊരുതി. അതെല്ലാം കൊണ്ടാണ് ഈ കളിയെ നമ്മള്‍ സ്നേഹിക്കുന്നത്. എളുപ്പമല്ല അത്. ഇനി പരമ്പര വിജയം നിര്‍ണയിക്കാന്‍ ഗബ്ബയിലേക്ക്” വാര്‍ണര്‍ പറഞ്ഞു.

Latest Stories

ചീഫ് ജസ്റ്റിഡ് ഡിവൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കലിന് മുൻപ് വിധി പറയുക നാല് സുപ്രധാന കേസുകളിൽ

ഗുരുതര തിരഞ്ഞെടുപ്പ് ചട്ടലംഘനം; പി വി അൻവറിനും ഡിഎംകെ സ്ഥാനാർത്ഥിക്കുമെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ഗംഭീര്‍ ടെസ്റ്റ് ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് പുറത്തേക്ക്, പിന്‍ഗാമിയെ കണ്ടെത്തി ബിസിസിഐ

നടിക്ക് അച്ഛനുമായി അവിഹിതബന്ധം, എന്നെയും അമ്മയെയും ഉപദ്രവിച്ചു; രുപാലിക്കെതിരെ കടുത്ത ആരോപണം

ദിവ്യ പുറത്തേക്ക്; നവീൻ ബാബുവിന്റെ കേസിൽ ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി

ദക്ഷിണാഫ്രിക്കൻ പര്യടനം, സഞ്ജുവിന്റെ കാര്യത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ആരാധകർക്ക് ഞെട്ടൽ

'ദിവ്യക്ക് ഒരു തെറ്റുപറ്റി, തിരുത്തി മുന്നോട്ട് പോകും'; പാര്‍ട്ടി നടപടിയിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഇനി 'അമ്മ'യിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍; അടുത്ത തിരഞ്ഞെടുപ്പ് ജൂണില്‍!

ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ഡൽഹിയിൽ യാചകനടക്കം മൂന്ന് പേർ അറസ്റ്റിൽ