ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ പുറത്താകല്‍, ക്രിക്കറ്റ് ജീവിതത്തിന് തിരശീലയിട്ട് സൂപ്പര്‍ താരം

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് തോറ്റ് ഓസ്‌ട്രേലിയ സെമികാണാതെ പുറത്തായതിന് പിന്നാലെയാണ് വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.

2015 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായ വാര്‍ണര്‍ 2023ല്‍ ഏകദിന ലോകകപ്പ് മേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്നു. 2023ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2021ല്‍ ടി20 ലോകകപ്പിലും ടീം മുത്തമിട്ടപ്പോഴും വാര്‍ണര്‍ ടീമിലുണ്ടായിരുന്നു.

ഓസ്‌ട്രേലിയ്ക്കായി 112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ടി20 മത്സരവും വാര്‍ണര്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 18,895 റണ്‍സാണ് വാര്‍ണറിന്റെ സമ്പാദ്യം.

എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചെങ്കിലും ആവശ്യമെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി ഏകദിന ടീമിലേക്ക് മടങ്ങിവരാനുള്ള വാതില്‍ അദ്ദേഹം തുറന്നിട്ടുണ്ട്. എന്നാല്‍ ആ നീക്കം നടക്കാന്‍ സാധ്യതയില്ലാത്ത ഒന്നായാണ് പരക്കെ കാണുന്നത്.

Read more