'ഡ്യൂയറ്റ് ചെയ്യാം'; ചഹലിനെ ടിക്‌ടോക് ചെയ്യാന്‍ ക്ഷണിച്ച് വാര്‍ണര്‍

ക്രീസില്‍ എതിരാളികള്‍ക്ക് ശക്തനായൊരു പോരാളിയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കളത്തിനു പുറത്ത് നല്ല സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വാര്‍ണര്‍, ക്രിക്കറ്റിന് പുറമേ സോഷ്യല്‍ മീഡിയയില്‍ ടിക്‌ടോക്കിലടക്കം മിന്നി നില്‍ക്കുന്ന താരമാണ്. ലോക്ഡൗണ്‍ സമത്ത് ടിക്‌ടോകിലൂടെ വാര്‍ണര്‍ ചെയ്ത വീഡിയോകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ്വേന്ദ്ര ചഹലിനെ ടിക് ടോക് വീഡിയോ ചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ വാര്‍ണര്‍ ആരാധകര്‍ ഐ.സി.സിയുടെ നൂറ്റാണ്ടിലെ മികച്ച പുരുഷ ടിക് ടോക്കല്‍ എന്ന പുരസ്‌കാരം വാര്‍ണര്‍ക്കാണെന്ന തരത്തില്‍ പോസ്റ്റര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെയര്‍ ചെയ്ത വാര്‍ണര്‍ ചഹലാണ് ഇതിലെ മറ്റൊരു മത്സരാര്‍ത്ഥിയെന്ന് ക്യാപ്ഷനായി കൊടുത്തു.

ഇതിന് താഴെ ചഹല്‍ “അല്ല സാര്‍ നിങ്ങളാണ് മികച്ചവന്‍” എന്ന് കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് അടുത്ത തവണ നമ്മള്‍ക്ക് ഒരുമിച്ച് ടിക് ടോക് വീഡിയോ ചെയ്യണമെന്നും എല്ലാവര്‍ക്കുമായി ഇന്‍സ്റ്റഗ്രാമില്‍ അത് പോസ്റ്റ് ചെയ്യണമെന്നും വാര്‍ണര്‍ പറഞ്ഞത്.

David Warner

Read more

ഇരുവരുടെയും സൗഹൃദ സംഭാഷണം ഇതിനോടം വൈറലായി കഴിഞ്ഞു. ലോക്ഡൗണ്‍ സമയത്ത് വാര്‍ണര്‍ ചെയ്ത ബുട്ട ബൊമ്മ ബുട്ട ബൊമ്മ പാട്ടിന്റെ ടിക്‌ടോക് വീഡിയോ വൈറലായിരുന്നു. ഒറ്റക്കല്ല കുടുംബത്തെയും ഉള്‍ക്കൊള്ളിച്ചാണ് വാര്‍ണറിന്റെ വീഡിയോകള്‍.