പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഇന്ത്യൻ സിനിമകൾ എന്നാൽ ഭ്രാന്താണ് ഓസ്‌ട്രേലിയൻ ഇതിഹാസമായ ഡേവിഡ് വർണറിന്. ഇന്ത്യയിൽ കളിക്കുന്ന എല്ലാ മത്സരങ്ങളിലും അദ്ദേഹം പുഷ്പ്പ സിനിമയിലെ ട്രെൻഡ് പാട്ടിലെ ഡാൻസ് കളിച്ച് ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. കൂടാതെ ഒരുപാട് തവണ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുടുംബവുമായി ആ പാട്ടിലെ ഡാൻസ് ചെയ്യുന്ന വിഡിയോസും ഇടാറുണ്ട്. മിക്ക വിഡിയോസിന്റെയും താഴെ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ കമ്മന്റും രേഖപെടുത്താറുണ്ട്.

അദ്ദേഹത്തിന്റെ ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ പുഷ്പ്പ ദി റൂൾ സിനിമയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഡേവിഡ് വാർണർ ഉണ്ടാകും എന്ന റിപ്പോട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും അദ്ദേഹം സിനിമയുടെ ഭാഗമായി ഉണ്ടാകും എന്ന സൂചന സിനിമ പ്രവർത്തകർ തന്നെ നൽകിയിരിക്കുകയാണ്.

Read more

ഇതോടെ ആരാധകർ ആവേശത്തിലായി. പുഷ്പയുടെ സഹോദരനായി ഡേവിഡ് വാർണർ വരണം എന്നുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. വരുന്ന ഡിസംബർ 6 ആം തിയതിയാണ് പുഷ്പ്പ ദി റൂൾ സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ഡേവിഡ് വാർണർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്ക് അദ്ദേഹം ഓസ്‌ട്രേലിയൻ ടീമിലേക്ക് മടങ്ങി വരും എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.