Ipl

'അവനും കോഹ്ലിയെ പോലെ നാടകം കളിക്കുന്ന ഒരുത്തന്‍, ഒന്നും നേടാന്‍ പോകുന്നില്ല'; ഡല്‍ഹി താരത്തെ പരിഹസിച്ച് കെ.ആര്‍.കെ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും യുവരാജ് സിംഗിനേയും എം.എസ് ധോണിയേയും രൂക്ഷമായി വിമര്‍ശിച്ച നടനും നിരൂപകനുമായ കെആര്‍കെയെ ഓര്‍മയില്ലേ. ബോളിവുഡ് നടനായ താരം അഭിനയിച്ച സിനിമകളേക്കാള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കൊണ്ട് കുപ്രസക്തി നേടിയ ആളാണ്.

ബോളിവുഡ് നടന്മാരും രാഷ്ടിയക്കാരും താരത്തിന്റെ പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇത്തവണ പരിഹസങ്ങള്‍ക്ക് ഇരയായിരിക്കുന്നത് ഇന്ത്യന്‍ താരങ്ങളായ കോഹ്ലിയും പന്തുമാണ്. പന്തിനെ കെആര്‍കെ താരതമ്യം ചെയ്തത് ഇങ്ങനെ ‘അവന്‍ കോഹ്ലിയെ പോലെ നാടകം കളിക്കുന്ന ഒരുത്തനാണ്. അതുകൊണ്ടും താരം നിര്‍ത്തിയില്ല.’ കോഹ്ലിയെ പോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജയിക്കാന്‍ പന്തിനും സാധിക്കില്ല എന്നും താരം കുറിച്ചു.

2017 ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് ശേഷം കോഹ്ലിയെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നും 130 കോടി ജനങ്ങളുടെ അഭിമാനമാണ് കോഹ്ലി അടിയറവെച്ചതെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ പറഞ്ഞിരുന്നു. നിങ്ങളെല്ലാം ഒത്തുകളിക്കാരാണെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്നത് നിര്‍ത്തണമെന്നും കെആര്‍കെ പറഞ്ഞത് വിവാദമായിരുന്നു. എന്തായാലും ക്രിക്കറ്റ് പ്രേമികളുടെ ട്രോള്‍ പൊങ്കാല നേടാനുള്ള വഴി ഒരിക്കല്‍ കൂടി കെ.ആര്‍.കെ ഒരുക്കിവെച്ചിട്ടുണ്ട്..

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം