ടി20 ലോക കപ്പ്: മുന്നില്‍ എത്താനുള്ള കോഹ്‌ലിയുടെ ശ്രമം ശരിയല്ല

ടി20 ലോക കപ്പില്‍ ഇന്ത്യയ്ക്കായി രോഹിത്തിനൊപ്പം ആര് ഓപ്പണറായി ഇറങ്ങുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. അതേസമയം, രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള താത്പര്യം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നേരത്തെ പരസ്യമാക്കിയിരുന്നു. ഇപ്പോഴിതാ കോഹ്‌ലിക്ക് ടി20 ലോക കപ്പില്‍ ഓപ്പണറായി ഇറങ്ങാനുള്ള ഉദ്ദേശ്യമുണ്ടെങ്കില്‍ അത് ശരിയായ ഒരു നീക്കമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത.

“ടി20 ലോക കപ്പില്‍ കോഹ്‌ലി ഓപ്പണറാവാനുള്ള സാദ്ധ്യതയുണ്ട്. അവസാന പരമ്പരയില്‍ കോഹ്‌ലി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരു ശരിയായ കാര്യമാണെന്ന് കരുതുന്നില്ല. കെ.എല്‍ രാഹുലിന്റെ ഫോമിനെ ആശ്രയിച്ചാലും ഇത് തീരുമാനിക്കപ്പെടുക.”

“രാഹുലിന്റെ നിലവിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ കോഹ്‌ലി ഓപ്പണറാവേണ്ട ഒരു ആവശ്യവുമില്ല. രോഹിതും രാഹുലും ഓപ്പണറാവുമ്പോള്‍ കോഹ്ലിക്ക് മൂന്നാം നമ്പറില്‍ കളിക്കാം. കോഹ്‌ലിയും രോഹിത്തും ഓപ്പണര്‍മാര്‍ ആവേണ്ടന്നല്ല ഞാന്‍ പറഞ്ഞത്. അതിനുള്ള സാദ്ധ്യതകള്‍ എപ്പോഴുമുണ്ട്” ദാസ് ഗുപ്ത പറഞ്ഞു.

ന്യൂ ബോളിലെ രാഹുലിന്റെ പ്രകടനം ആശങ്ക നല്‍കുന്നതാണ്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഓപ്പണിംഗ് സ്ഥാനത്തിനായി പുറത്തുണ്ട്. ഇന്ത്യന്‍ യുവനിരയുടെ ശ്രീലങ്കന്‍ പര്യടനത്തോടെ ഇക്കാര്യത്തില്‍ ഏകദേശ ചിത്രം വ്യക്തമാകും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്