നിന്റെ ബുദ്ധി കൊള്ളാം ദീപക്ക് ചാഹർ, ഇനി രോഹിത്തിനും പിണക്കമില്ല കോഹ്‌ലിക്കും സങ്കടമില്ല; ദീപക്ക് പറഞ്ഞ വാക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏതൊരു ബൗളർക്കും, പ്രത്യേകിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് , റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പുറത്താക്കുക എന്നത് വലിയ കാര്യം തന്നെയാണ്. അവരുടെ ഫോം എന്തുതന്നെയായാലും, ഇരുവരും ഈ കാലയളവിൽ നേടിയ പ്രശസ്തിയും നേടിയ റൻസുമൊക്കെ നോക്കുമ്പോൾ ബോളറുമാർ ആഗ്രഹിച്ചില്ലെങ്കിൽ മാത്രമേ അതിശയിക്കാൻ ഉള്ളു. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് വളരെ മോഹം ഫോമിൽ ആണെങ്കിൽ കോഹ്ലി റൺസ് നേടുന്നുണ്ട് എന്നാൽ അദ്ദേഹം അത് നേടുന്ന സ്ട്രൈക്ക് റേറ്റ് കുറവാണെന്ന വാദമുണ്ട്.

എന്നിരുന്നാലും, ഇരുവരുടെയും വിക്കറ്റ് ബോളറുമാർ വലിയ ആവേശത്തിൽ നോക്കി കാണുന്നതാണ്. സ്റ്റാർ സി‌എസ്‌കെ പേസർ ദീപക് ചാഹറിനോട് അടുത്തിടെ ഒരു പരിപാടിയിൽ അവതാരകൻ ചോദിച്ചു: “ഇഷ്ടപ്പെട്ട വിക്കറ്റ്? രോഹിത് ശർമ്മയോ വിരാട് കോഹ്‌ലിയോ? “ഞാൻ രോഹിത് ഭായിയെ പലതവണ പുറത്താക്കിയിട്ടുണ്ട് . അതിനാൽ വിരാട് കോഹ്‌ലി തന്നെയാണ് ഇഷ്ട വിക്കറ്റ്.

ഈ ഐപിഎൽ സീസണിൽ 18.39 ശരാശരിയിൽ 184 റൺസും 126.89 സ്‌ട്രൈക്ക് റേറ്റും നേടിയ രോഹിത് റൺസിനായി പാടുപെടുകയാണ്. അവസാന 5 മത്സരങ്ങളിലായി അദ്ദേഹത്തിന്റെ സ്കോർ രണ്ടക്കം കടന്നിട്ടില്ല ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിനിടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഡക്ക് നേട്ടം രോഹിത് സ്വന്തമാക്കി.

അതിനിർണായക മത്സരങ്ങൾ വരാനിരിക്കെ രോഹിത് ഫോമിൽ എത്തുന്നതും തകർത്തടിക്കുന്നതും കാണാൻ മുംബൈ ആരാധകർ കാത്തിരിക്കുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ