വീണ്ടും ഹാട്രിക്ക്, ഞെട്ടിച്ച് ചഹര്‍, പ്രതിഭാസമെന്ന് ക്രിക്കറ്റ് ലോകം

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത മത്സരത്തിലും ഹാട്രിക്ക് പ്രകടനം ആവര്‍ത്തിച്ച് ഇന്ത്യന്‍ താരം ദീപക് ചഹര്‍. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്‌ക്കെതിരെയായിരുന്നു രാജസ്ഥാന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

13 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ അവസാന ഓവറിലാണ് ചഹര്‍ ഹാട്രിക്ക് കൊയ്തത്. വിദര്‍ഭ താരങ്ങളായ ദര്‍ഷന്‍, ശ്രീകാന്ത്, അക്ഷയ് എന്നിവരെയാണ് തൊട്ടടുത്ത പന്തുകളില്‍ ചഹര്‍ പുറത്താക്കിയത്. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ചഹര്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നേരത്തെ മഴ കാരണം 13 ഓവറാക്കി ചുരുക്കിയിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരെ 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം ആറ് വിക്കറ്റ് ചഹര്‍ സ്വന്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിമാറി ചാഹറിന്റേത്. ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദ മാച്ചും സീരിസും ചാഹറായിരുന്നു. ചാഹറിന്റെ കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍