ന്യൂസിലന്‍ഡിനെതിരായ പരാജയം: കോഹ്‌ലിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണം ഡീകോഡ് ചെയ്ത് ഓസീസ് താരം

ന്യൂസിലന്‍ഡിനെതിരെ പുനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അമിത ആക്രമണം നടത്താന്‍ വിരാട് കോഹ്ലി ശ്രമിച്ചെന്നും അതിന് വില നല്‍കേണ്ടി വന്നെന്നും ഓസ്ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കോഹ്ലിയുടെ മാറുന്ന ചിന്താഗതിയും അദ്ദേഹത്തിന്റെ പതനത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സ്റ്റാര്‍ ബാറ്റര്‍ സാഹചര്യത്തെ അമിതമായി വിശകലനം ചെയ്യുകയും ബോളര്‍മാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ത്യ ന്യൂസിലന്‍ഡിനെ വളരെ നിസ്സാരമായാണ് എടുത്തത്. ഇപ്പോള്‍ ടീം ക്യാച്ചിംഗ്-അപ്പ് ഗെയിമാണ് കളിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തന്റെ ചിന്താഗതി മാറ്റി വിരാട് കോഹ്ലി അമിത ആക്രമണത്തിന് ശ്രമിച്ചു. ബോളര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. അവന്‍ ശരിയായ മാനസികാവസ്ഥയിലല്ലെന്ന് അദ്ദേഹം കളിച്ച ഷോട്ടുകള്‍ തെളിയിച്ചു- ഹോഗ് പറഞ്ഞു.

മുംബൈയില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിരാടിനും രോഹിത് ശര്‍മ്മയ്ക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ടിം സൗത്തിക്കെതിരെ രോഹിത് ശര്‍മയുടെ സാങ്കേതികത ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു ടെസ്റ്റില്‍ 8 വിക്കറ്റിനും പൂനെയില്‍ 113 റണ്‍സിനും തോറ്റ ഇന്ത്യ 0-2 ന് പിന്നിലാണ്. 12 വര്‍ഷത്തിന് ശേഷം ഹോം ടെസ്റ്റ് പരമ്പരയിലെ അവരുടെ ആദ്യ തോല്‍വിയാണിത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന