ഇന്ത്യയെ തോല്‍പ്പിച്ച ആള്‍, ലങ്കയുടെ ആദ്യ റണ്ണിന് ഉടമ; വര്‍ണപുരയ്ക്ക് അന്ത്യാഞ്ജലി

ശ്രീലങ്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റന്‍ ബന്ദുല വര്‍ണപുര അന്തരിച്ചു. 68 വയസായിരുന്നു. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

1982ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വര്‍ണപുരയായിരുന്നു ടീമിനെ നയിച്ചത്. ഓപ്പണിംഗ് ബാറ്റ്‌സ്മാനും മീഡിയം പേസറുമായിരുന്ന വര്‍ണപുരയ്ക്ക് ടെസ്റ്റിലെ ആദ്യ പന്തു നേരിടാനും കന്നി റണ്‍ കുറിക്കാനും യോഗമുണ്ടായി. 1975ല്‍ ഏകദിനത്തില്‍ അരങ്ങേറിയ വര്‍ണപുര രണ്ട് ലോക കപ്പുകളില്‍ കളിച്ചു.

Read more

1979 ലോക കപ്പില്‍ ഇന്ത്യയെ ലങ്ക അട്ടിമറിക്കുമ്പോള്‍ ക്യാപ്റ്റന്‍ വര്‍ണപുരയായിരുന്നു. വര്‍ണ വിവേചനം നടമാടിയ ദക്ഷിണാഫ്രിക്കയില്‍ വിമത പരമ്പര കളിക്കാന്‍ പോയതാണ് വര്‍ണപുരയുടെ കരിയര്‍ നശിപ്പിച്ചത്. ഇതോടെ ആജീവനാന്ത വിലക്കിന് ശിക്ഷിക്കപ്പെട്ട വര്‍ണപുരയ്ക്ക് കരിയറില്‍ തിരിച്ചവരവിന് സമയം അവശേഷിച്ചിരുന്നില്ല.