ഇന്ത്യ എത്തിയില്ല, അതിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി

ജനുവരി അഞ്ചിന് ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം സിംബാവെയുമായി നടന്ന ബോക്‌സിങ് ഡേ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ക്വുന്റണ്‍ ഡി കോക്കിന് പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റു ചെയ്യുന്നതിനിടെ താരത്തിന് പേശീ വലിവുണ്ടാവുകയായിരുന്നു.

അതേസമയം, താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച വിശ്രമം ടീം ഫിസിയോ താരത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ടീം ക്യാപ്റ്റനായിരുന്ന ഹാഫ് ഡുപ്ലെസി പരിക്കു കാരണം സിംബാവെയ്‌ക്കെതിരേ കളിക്കുന്നില്ല. യുവതാരത്തിനേറ്റ പരിക്ക് ഇന്ത്യയുമായുള്ള മത്സരങ്ങള്‍ക്ക് ബാധിക്കുമോ എന്ന ആശങ്കയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം.

പരിക്കേറ്റതിനെ തുടര്‍ന്ന് ചെയ്ത സ്‌കാനങ്ങില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള മത്സരത്തിന് താരം തിരിച്ചെത്തുമെന്നാണ് സൂചന. ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.