എന്റെ രഹസ്യ വീഡിയോ ഡിലീറ്റ് ചെയ്യുക അത് എനിക്ക് ലജ്ജാകരമാണ്, ധോണി അയച്ച മെസേജ് പങ്കുവെച്ച് ബോബി ഡിയോൾ; സ്ക്രീൻഷോട്ടുകൾ വൈറൽ

തല എംഎസ് ധോണിയുടെ ഒരു രഹസ്യ വീഡിയോ കങ്കുവ താരം ബോബി ഡിയോളിന്റെ കൈയിൽ ഉള്ളതായി തോന്നുന്നു. എന്തായാലും അത്തരത്തിൽ കൈയിൽ ഉള്ള വീഡിയോ ഡിലീറ്റ് ചെയ്യാൻ ധോണി ആവശ്യപ്പെട്ടിരിക്കുന്നതായി ബോബി ഡിയോൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു . താരത്തിന്റെ ട്വീറ്റ് എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മാർച്ച് 20 ന്, മുൻ ഇന്ത്യൻ നായകനിൽ നിന്നുള്ള ഒരു സ്വകാര്യ സന്ദേശം പങ്കിട്ട് ആനിമൽ താരം ട്വിറ്ററിൽ എത്തിയപ്പോൾ എംഎസ് ധോണിയുടെയും ബോബി ഡിയോളിൻ്റെയും ആരാധകർ അമ്പരന്നു. “ബോബി വോ വാലി വീഡിയോ ഡിലീറ്റ് കർദേന യാർ.. (ബോബി ദയവായി ആ വീഡിയോ ഡിലീറ്റ് ചെയ്യുക, ഇത് വളരെ ലജ്ജാകരമാണ്)” എന്ന് എഴുതിയ മഹേന്ദ്ര സിംഗ് ധോണിയുടെ സ്വകാര്യ സന്ദേശത്തിൻ്റെ സ്‌ക്രീൻഷോട്ട് ബോബി ഡിയോൾ പങ്കിട്ടു.

തൻ്റെ ഫോൺ സ്‌ക്രീനിൽ സന്ദേശത്തിൻ്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ബോബി ട്വീറ്റ് ചെയ്തു, “തീക് ഹായ് മഹി ഭായ് കർദുംഗ ഡിലീറ്റ് (ശരി, മഹി, ഞാൻ അത് ഡിലീറ്റ് ചെയ്യാം “അദ്ദേഹം കുറിച്ചു

ഉടൻ തന്നെ ആരാധകർ വീഡിയോയുടെ ഉള്ളടക്കത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നാൽ, ബോബി ഡിയോളോ എംഎസ് ധോണിയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ബോബിയുടെ ജമാൽ കുഡു എന്ന അനിമൽ ഗാനത്തിന് തലയിൽ ഒരു ഗ്ലാസ് വച്ച് നൃത്തം ചെയ്യുന്ന ധോണിയുടെ വീഡിയോ ആയിരിക്കാമെന്ന് ചിലർ പറയുന്നുണ്ട്.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു