ഐപിഎല്‍ 2025: പന്തും ഈ ടൈപ്പ് ആയിരുന്നോ!, താരം ഡല്‍ഹി വിടാനുള്ള യഥാര്‍ത്ഥ കാരണം?, ബോംബിട്ട് പുതിയ പരിശീലകന്‍

ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടാനുള്ള ശരിയായ കാരണം വെളിപ്പെടുത്തി ടീമിന്റെ പുതിയ പരിശീലകനായ ഹേമംഗ് ബദാനി. 2016ല്‍ ഡിസിയില്‍ ചേര്‍ന്ന പന്തിനെ ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി ടീം വിട്ടയച്ചത് ശ്രദ്ധേയമാണ്.

ലേലക്കളത്തിലെത്തിയ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പിന്നീട് 27 കോടി രൂപയുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി. മെഗാ ലേലത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സാണ് താരത്തെ സ്വന്തമാക്കിയത്. തങ്ങളുടെ റൈറ്റ്-ടു-മാച്ച് കാര്‍ഡ് ഉപയോഗിച്ച് 21 കോടി രൂപയ്ക്ക് പന്തിനെ തിരികെ വാങ്ങാന്‍ പോലും ഡിസി ശ്രമിക്കുന്നത് ലേല യുദ്ധത്തില്‍ കണ്ടിരുന്നു.

ഡല്‍ഹിയില്‍ എല്ലാ പിന്തുണയും റിഷഭ് പന്തിന് ലഭിച്ചിരുന്നു. എല്ലാവരും റിഷഭിനെ ടീമിനൊപ്പം നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവനാണ് നിലനിര്‍ത്തേണ്ടെന്നും ലേലത്തിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടത്. അതിന് കാരണം അവന്‍ അവന്റെ മാര്‍ക്കറ്റ് എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയായിരുന്നു.

ടീം മാനേജ്മെന്റും പരിശീലകരും അവനോട് നിരവധി തവണ സംസാരിച്ചതാണ്. നിരവധി സന്ദേശങ്ങളും അവന് കൈമാറിയിരുന്നു. ഡല്‍ഹിക്ക് അവനെ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അവന്റെ വ്യക്്തിപരമായ താല്‍പര്യമാണ് ലേലത്തിലേക്കെത്താന്‍ കാരണം.

നിലനിര്‍ത്തിയാല്‍ പരമാവധി 18 കോടയാവും ലഭിക്കുക. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക തനിക്ക് അര്‍ഹതയുണ്ടെന്ന് റിഷഭിന് തോന്നിയിട്ടുണ്ടാവും. 27 കോടിക്കാണ് അവന്‍ വിറ്റുപോയത്. പ്രതിഭാശാലിയായ താരമാണവന്‍- ബദാനി പറഞ്ഞു.