ഡല്‍ഹി സൂപ്പര്‍ താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ശക്തമായ സാധ്യത- റിപ്പോര്‍ട്ട്

ഐപിഎലിന്റെ വരാനിരിക്കുന്ന സീസണിന് ശേഷം എംഎസ് ധോണി വിരമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്‍ 2025-ന് ഒരു ക്യാപ്റ്റനെ ആവശ്യമുണ്ട്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം അടുത്തിടെ നടന്ന ലേലത്തില്‍ ക്യാപ്റ്റന്‍സി മെറ്റീരിയലുകളൊന്നും വാങ്ങാന്‍ പോയില്ല.

പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റ് വിക്രാന്ത് ഗുപ്ത പറയുന്നതനുസരിച്ച്, ലീഗിന്റെ 18-ാം സീസണില്‍ നിന്ന് ധോണിയുടെ സ്ഥാനത്ത് ഋഷഭ് പന്തിനെയാണ് മെന്‍ ഇന്‍ യെല്ലോ ഉറ്റുനോക്കുന്നത്.

ഐപിഎല്‍ 2025 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഋഷഭ് പന്ത് നയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വരാനിരിക്കുന്ന എഡിഷന്‍ ധോണിയുടെ അവസാനത്തേതാകാനാണ് സാധ്യത, നിലവിലെ ടീമില്‍ അദ്ദേഹത്തിന് പകരക്കാരനാകാന്‍ ആരുമില്ല.

ഋതുരാജ് ഗെയ്ക്വാദ് മികച്ച ബാറ്ററാണ്, ഫ്രാഞ്ചൈസിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ സിഎസ്‌കെയെപ്പോലെ ഒരു ഫ്രാഞ്ചൈസിയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഋതുരാജിന് ഭാവിയില്‍ ധാരാളം പണം ലഭിക്കും, പക്ഷേ ഒരു നായകനെന്ന നിലയില്‍ അല്ല- വിക്രാന്ത് ഗുപ്ത സ്‌പോര്‍ട്‌സ് ടാക്കില്‍ പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ് ഗുപ്തയും ഇത് പ്രവചിച്ചിരുന്നു. പന്ത് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. പരിക്കിനെ തുടര്‍ന്ന് മുന്‍ പതിപ്പ് നഷ്ടമായ താരം ഈ സീസണില്‍ തിരിച്ചെത്തും.

Latest Stories

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും

കര്‍ണാടകയെ ദോശ കഴിപ്പിക്കാന്‍ നന്ദിനി; വിലകുറച്ച് തൂക്കം കൂട്ടി 'ഐഡി'യുടേതടക്കമുള്ള വിപണി പിടിക്കാന്‍ നിര്‍ണായക നീക്കം; 'വേ പ്രോട്ടീന്‍' തുറുപ്പ് ചീട്ട്

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം