ജസ്റ്റിൻ ജസ്റ്റി
ഒരുകാലത്ത് താരനിബിഢമായിരുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. ആ ടീമിൽ സ്ഥിരമായി ഒരു ചാൻസ് കിട്ടണമെങ്കിൽ അത്രത്തോളം നന്നായി പെർഫോം ചെയ്യേണ്ടതുണ്ടായിരുന്ന സമയം. മോശം ഫോം എന്നൊന്നുണ്ടായാൽ പകരം വയ്ക്കാൻ ഒരുപാട് പ്രതിഭകൾ അവസരത്തിനായി കാത്തിരിക്കുന്നു.
അത്ര സ്ഥിരതയില്ലാത്ത പ്രകടനം ആയിരുന്നെങ്കിലും ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് 2003 ലോകകപ്പിലേക്ക് ആൻഡ്രൂ സൈമണ്ട്സ്നായി ഒരു . പലരും എതിരഭിപ്രായം ഉയർത്തിയെങ്കിലും ആ ലോകകപ്പ് അവസാനിക്കുമ്പോൾ അവരുടെ വിമർശനങ്ങൾ വെറുതെ ആയിരുന്നെന്ന് അവർക്ക് തന്നെ ബോധ്യമായി.
പാക്കിസ്ഥാനെതിരെ ഉള്ള കളിയിലാണ് അക്ഷരാർത്ഥത്തിൽ സൈമണ്ട്സ്ന്റെ വിശ്വരൂപം പുറത്തുവന്നത്. പാകിസ്ഥാന്റെ പേസ് ബാറ്ററിക്ക് മുൻപിൽ ഒരുവേള 86-4 എന്ന അവസ്ഥയിൽ ടീം ഉഴറിയപ്പോൾ സൈമണ്ട്സ് പുറത്താവാതെ നേടിയ 143 റൻസിന്റെ പിൻബലത്തിൽ ടീം 310 എന്ന കൂറ്റൻ സ്കോറിലേക്കാണ് എത്തിയത്. ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കുമ്പോൾ ഏറ്റവും ബെസ്റ്റ് ആവറേജ് സ്വന്തം പേരിൽ ആക്കിയിരുന്നു സൈമണ്ട്സ്.
ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീല്ഡിലും സൈമണ്ട്സ് അപകടകാരിയായിരുന്നു. എന്നും തുണയായി നിന്നിരുന്ന ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ” ഞാൻ കണ്ടതിൽ വച്ചേറ്റവും ബെസ്റ്റ് ഫീൽഡർ ആൻഡ്രൂ സൈമണ്ട്സ് ആണ് ” എന്ന്. ശെരിയാണ് , ക്വിക്കർ ത്രോകളും റണൗട്ടുകളും ക്യാച്ചുകളുമായി കളം നിറഞ്ഞു കളിച്ചിരുന്ന ലിമിറ്റഡ് ഓവർ പാക്കേജ് തന്നെ ആയിരുന്നു സൈമണ്ട്സ്. ഇന്ത്യക്കെതിരെ എന്നും വന്മരമായി നിന്നിരുന്ന അദ്ദേഹം ഇനിയില്ല എന്നുള്ളത് ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്. താങ്കളെ ക്രിക്കറ്റ് ലോകം എന്നും മിസ് ചെയ്യും റോയ്.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ