ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര വിജയിച്ചിട്ടും പാകിസ്ഥാന്‍ കോച്ച് അസന്തുഷ്ടന്‍, കാരണം ഇന്ത്യ!

ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഞായറാഴ്ച ചരിത്ര നേട്ടം കൈവരിച്ചു. 22 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ ഏകദിന പരമ്പരയാണിത്. പെര്‍ത്തില്‍ നടന്ന പരമ്പര നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 140 റണ്‍സിന് പുറത്താക്കി, എട്ട് വിക്കറ്റ് ശേഷിക്കെ പരമ്പര 2-1ന് സ്വന്തമാക്കി.

എന്നാല്‍ പാകിസ്ഥാന്‍ കോച്ച് ജേസണ്‍ ഗില്ലസ്പി ടീമിന്റെ ഷോയില്‍ സന്തുഷ്ടനാണെങ്കിലും മറ്റൊരു കാര്യത്തില്‍ അസന്തുഷ്ടനാണ്. പാകിസ്ഥാനുമായുള്ള ഏകദിന പരമ്പര ഓസ്ട്രേലിയ പ്രൊമോട്ട് ചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിനു കാരണം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാല്‍, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ കണ്ടില്ല. അതില്‍ അല്‍പ്പം ആശ്ചര്യപ്പെട്ടു. ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാണ്. കാരണം ഈ ഏകദിന പരമ്പരയുടെ പ്രമോഷനൊന്നും ഞാന്‍ എവിടെയും കണ്ടില്ല.

‘ഫോക്‌സ് പ്രെമോഷനില്‍ മികച്ച ജോലിയാണ് ചെയ്യുന്നത്. പക്ഷേ സിഎയുടെ മുന്‍ഗണനകള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു. അത് അവരുടെ പ്രത്യേകാവകാശവും അവരുടെ തീരുമാനവുമാണ്, പക്ഷേ ഈ ഏകദിന പരമ്പരയുടെ പരസ്യമോ? പരമ്പരയുടെ തിരഞ്ഞെടുപ്പുകളിലും പ്രമോഷനുകളിലും അവരുടെ മുന്‍ഗണനകള്‍ ഇന്ത്യയാണെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയും, അത് വളരെ വ്യക്തമാണ്- ഗില്ലസ്പി പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷാഗ്‌നെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ പെര്‍ത്തില്‍ അവസാന മത്സരം വിജയിക്കാന്‍ ശക്തമായ സാധ്യതയുണ്ടെന്ന് പാകിസ്ഥാന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ