അമ്പരപ്പിച്ച് വീണ്ടും സഞ്ജുവിന്റെ പിന്‍ഗാമി, വെടിക്കെട്ട് സെഞ്ച്വറി, സിക്‌സും ഫോറും ചറപറ

കൊല്‍ക്കത്ത: മുഷ്താഖ് അലി ടി20 ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ പുറത്താവാതെ 122 റണ്‍സാണ് കര്‍ണാടകയ്ക്കായി ദേവ്ദത്ത് നേടിയത്. 60 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ഏഴ് കൂറ്റന്‍ സിക്സും 13 ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് നേടിയത്.

ദേവ്ഗത്തിന്റെ സെഞ്ച്വറി മികവില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് എന്ന നിലയില്‍ നില്‍ക്കെയാണ് ദേവ്ദത്ത് ക്രീസിലെത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും പതറാതെ ബാറ്റേന്തിയ 19-കാരന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഉത്തരഖണ്ഡിനെതിരെ ആദ്യ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. 33 പന്തില്‍ 53 റണ്‍സ് നേടിയ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന്റെ വിജയമാണ് അന്ന് കര്‍ണാടക നേടിയത്.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 609 റണ്‍സാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് 11 വയസ് വരെ ഹൈദരാബാദിലായിരുന്നു. പിന്നീട് ബംഗളുരുവിലേക്ക് താമസം മാറുകയായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു