സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ ഉത്തമ മാതൃകകാട്ടി ഇന്ത്യന്‍ താരം: കയ്യടി മുഴുവന്‍ പാക്കിസ്താനില്‍ നിന്ന്‌

ഇന്ത്യയും പാക്‌സ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സ്വരച്ചേര്‍ച്ചയില്ലായ്മ ക്രിക്കറ്റിലും പ്രതിഫലിക്കാറുണ്ട്. എന്നാല്‍ കളിയിലെ ശത്രുത ഇരു രാജ്യങ്ങളിലേയും കളിക്കാര്‍ക്കിടയിലില്ല എന്ന് പലപ്പോഴായി വെളിപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും അടുത്ത സുഹൃത്തുക്കളാണ്. അക്തറും യുവരാജും തമ്മിലുള്ള സൌഹൃദങ്ങളൊക്കെ അതിനൊരു ഉദാഹരണം മാത്രം.

ഇപ്പോള്‍ ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ട്വീറ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ പാക് താരം ഷോയബ് മാലിക്കിന്റെ പരിക്ക് ഭേദ0മായി എത്തട്ടേ എന്ന പറഞ്ഞ് നല്‍കിയ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഉടന്‍തന്നെ മാലിക്കിന്റെ ട്വീറ്റും മറുപടിയായി എത്തി. ധവാന്‍റെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്.

https://twitter.com/ahmadahmi11/status/954102130884915200

Read more

ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ കളിക്കിടയില്‍ തലയ്ക്ക പരിക്കേറ്റ് പിന്മാറുകയായിരുന്നു മാലിക്ക്. കളിയില്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തിയതാണ് പരിക്കിലേക്ക് നയിച്ചത