Connect with us

CRICKET

‘റായിഡു എന്റെ നോട്ടപ്പുള്ളിയായിട്ട് കാലം കുറച്ചായി’; ധോണിയുടെ വെളിപ്പെടുത്തല്‍

, 6:25 pm

ഈ ഐ പി എല്‍ സീസണില്‍ അമ്പാട്ടി റായിഡുവിന് ശുക്രന്‍ തെളിഞ്ഞിരിക്കുകയാണ്. സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ നിന്ന് 535 റണ്‍സാണ് റായിഡു വാരിക്കൂട്ടിയത്. 32 കാരനായ റായിഡുവിന്റെ് ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനംകണ്ട് ഇന്ത്യന്‍ ടീമില്‍ നിന്ന് വീണ്ടും വിളിവരികയും ചെയ്തു. ഇംഗ്ലണ്ടിനെതിരായി അടുത്ത മാസം നടക്കുന്ന ടൂര്‍ണമെന്റിലേക്കാണ് റായിഡുവിനും നറുക്കുവീണത്.

ഇപ്പോള്‍ ചെന്നൈ നായകനായ ധോണിതന്നെ റായിഡുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.’ ഈ ഐ പി എല്‍ സീസണിന് മുമ്പ് തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്ന താരമാണ് റായിഡു’ എന്നാണ് ധോണി പറയുന്നത്.’ സ്പിന്‍ ബോളേഴ്‌സിനെ അടിച്ചുതകര്‍ക്കുന്ന ഓപ്പണേഴ്‌സിനെയാണ് എല്ലാ ടീമുകള്‍ക്കും ആവശ്യം. ഫാസ്റ്റ് ബോളേഴ്‌സിനേയും സ്പിന്‍ ബോളേഴ്‌സിനേയും നല്ലപോലെ കൈകാര്യം ചെയ്യാന്‍ റായിഡുവിനറിയാം.’ ധോണി പറഞ്ഞു. അദ്ദേഹമൊരു കൂറ്റനടിക്കാരനൊന്നുമല്ല. എന്നാല്‍ അദ്ദേഹം വലിയ ഷോട്ടിനു ശ്രമിക്കുമ്പോഴൊക്കെ അത് ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്.’ ധോണി കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. റായിഡുവിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 62 ബോളില്‍ നിന്ന് ഏഴ് സിക്സും ഏഴ് ഫോറുമടക്കമാണ് 100 റണ്‍സ്് റായിഡു നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവുമായി ചെന്നൈ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള ഹൈദരബാദാണ് പട്ടികയില്‍ ആദ്യം യോഗ്യത നേടിയത്. 2008-2015 വരെയുള്ള എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഒരേ ഒരു ടീം ചെന്നൈ ആണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം എത്തിയ ടീം വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Don’t Miss

CRICKET2 mins ago

എലിമിനേറ്ററില്‍ മഴപെയ്താല്‍ ഗുണം കൊല്‍ക്കത്തയ്ക്ക്

ഐപിഎല്ലില്‍ നിര്‍ണ്ണായക എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഗുണംകിട്ടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. രാജസ്ഥാന്‍ റോയല്‍സിന്റെ പുറത്ത് പോക്കിനാകും ഇതോടെ വഴിവെക്കുക. ഇതോടെ കൊല്‍ക്കത്ത സ്വഭാവികമായും രണ്ടാം...

KERALA17 mins ago

നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തിച്ചു; മലേഷ്യയില്‍ നിന്ന് കൊണ്ടുവന്നത് റിബ വൈറിന്റെ 8000 ഗുളികകള്‍; ട്രയല്‍ നടത്തിയ ശേഷം വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. പ്രതിപ്രവര്‍ത്തനതതിനുള്ള റിബ വൈറിനാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് 8000 ഗുളികകളാണ് കെഎംഎസ്‌സിഎല്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

BUSINESS20 mins ago

ഓഹരി വിപണി പതനത്തിൽ, സെൻസെക്‌സ് 306 പോയിന്റ് താഴ്ന്നു, നിഫ്റ്റിക്ക് 106 പോയിന്റ് നഷ്ടം

ഓഹരി വിപണി ഇന്ന് കനത്ത ഇടിവിലേക്ക് വീണു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 306 .33 പോയിന്റ് ഇടിഞ്ഞ 34344 .91 ൽ ക്ളോസ് ചെയ്തു....

YOUR HEALTH27 mins ago

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും...

CRICKET37 mins ago

സഞ്ജു കൊല്‍ക്കത്ത ബോളര്‍മാരുടെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളവന്‍; പ്രശംസയുമായി ഗംഭീര്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്.  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ്...

AUTOMOBILE37 mins ago

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി പട്ടാള പ്രൗഢിയില്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്; ‘ക്ലാസിക് 500 പെഗാസസ്’ വിപണിയിലേക്ക്

പട്ടാള പ്രൗഢിയുള്ള പുതിയ അവതാരത്തെ രംഗത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോകമഹായുദ്ധ...

DESTINATION40 mins ago

നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ കടുത്ത നിയന്ത്രണം; ദിവസം 3600 സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി, തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍

മൂന്നാറില്‍  നീലകുറിഞ്ഞി സംരക്ഷണം   മുന്‍ നിര്‍ത്തി  ഇരവികുളം  ദേശിയ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  പൂക്കുന്ന  നീലകുറിഞ്ഞി ...

KERALA52 mins ago

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി...

CRICKET59 mins ago

‘തല’യ്ക്ക് ട്രിബ്യൂട്ട് നല്‍കി ‘ചാമ്പ്യന്‍’ ബ്രാവോ

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍താരം ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനം ചെന്നൈയെ വീണ്ടും ഐ പി എല്‍ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇത് ഏഴാം...

NATIONAL59 mins ago

തോക്ക് താഴെ വയ്ക്കാതെ തമിഴ്‌നാട് പൊലീസ്; തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൂത്തുക്കുടിക്കടുത്ത് അണ്ണാനഗറില്‍ വീണ്ടും പൊലീസ് വെടിവെയ്പ്പ്. ഒരാള്‍ മരിച്ചു. കാളിയപ്പനാണ് (24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. തൂത്തുക്കുടി ജനറല്‍...