പരമ്പര തോല്‍വി; ഒടുവില്‍ പ്രതികരണവുമായി ധോണിയും

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായൊരു പരമ്പര എന്ന സ്വപ്നവുമായെത്തിയ ഇന്ത്യന്‍ ടീമിനെ കാത്തിരുന്നത് ദയനീയമായ തോല്‍വികളായിരുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഇന്ത്യ പരമ്പരയും അടിയറവ് വെച്ചു.

എന്നാല്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ്. ടീം സെലക്ഷനില്‍ വിരാടിന് വന്‍ പാളിച്ച സംഭവിച്ചുവെന്നാണ് കോഹ്ലി നേരിടുന്ന ഏറ്റവും വലിയ ആരോപണം.

തോല്‍വിയ്ക്ക് പിന്നാലെ മഹേന്ദ്ര സിംഗ് ധോണി മടങ്ങി വരണമെന്ന് വരെ ആരാധകര്‍ക്കിടയില്‍ നിന്ന് മുറവിളി ഉയര്‍ന്നു. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നില്ല എന്ന് വരെ പറഞ്ഞുവെച്ചു.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടത്തെ കുറിച്ചുളള ധോണിയുടെ അഭിപ്രായമെന്താണ്. ഒടുവില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ പ്രതികരണവും പുറത്ത് വന്നു.

“എല്ലാവരും ടീമിന്റെ തോല്‍വിയേക്കുറിച്ച് ചിന്തിക്കാതെ നല്ല വശങ്ങളെക്കുറിച്ച് ആലോചിക്കു എന്നാണ് മുന്‍ നായകന്‍ പറഞ്ഞത്. ടെസ്റ്റില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ 20 വിക്കറ്റ് നേടണം. ്്‌നമ്മള്‍ 20 വിക്കറ്റും നേടി. അത് വലിയൊരു കാര്യമാണ്. ഒരു ടെസ്റ്റ് മാച്ചില്‍ 20 വിക്കറ്റും നേടിയില്ലയെങ്കില്‍ ഒരു ടീമിന് ഒരിക്കലും ജയിക്കാനാകില്ല. അത് ഇന്ത്യയ്ക്കകത്തായാലും പുറത്തായാലും അങ്ങനെതന്നെ. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഇന്ത്യ വിജയസാധ്യതയുണ്ടായിരുന്നതായും ധോണി കൂട്ടിച്ചേര്‍ത്തു.

കേപ് ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 72 റണ്‍സിന് തോറ്റപ്പോള്‍ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ജൊഹന്നാസ് ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ്,