ഡിആര്‍എസ് വിവാദത്തില്‍ ധോണി

ധര്‍മ്മശാലയില്‍ അമ്പയറുടെ തീരുമാനത്തില്‍ മുമ്പേ തന്നെ ഡിആര്‍എസ് വിളിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിവാദത്തില്‍. ഡിആര്‍എസ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ധോണി നടത്തിയതെന്നാണ് വാദം.

ഐ.സി.സി നിയമങ്ങളനുസരിച്ച് ഔട്ട് ആകുന്ന താരങ്ങള്‍ക്കും, ഫീല്‍ഡിംഗ് ടീമിന്റെ നായകനും മാത്രമേ റിവ്യൂ ആവശ്യപ്പെടാന്‍ കഴിയൂ. അല്ലാതെ ചെയ്യുന്നത് ഐ സി സി നിയമത്തിന്റെ പൂര്‍ണമായ ലംഘനമാണ്. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനല്ലെന്നിരിക്കെ റവ്യൂവിന് അപ്പീല്‍ വിളിച്ചതാണ് വിവാദമായിരി്കകുന്നത്.

അതെസമയം ഇക്കാര്യത്തില്‍ അമ്പയറിനും പിഴച്ചു. കാരണം ബാറ്റ്‌സ്മാന്‍ ആവശ്യപ്പെടാതെ ഡിആര്‍ എസ് റിവ്യൂ അനുവദിക്കേണ്ട കാര്യം അദ്ദേഹത്തിനില്ലായിരുന്നു. എന്നാല്‍ അമ്പയര്‍ ധോണിയുടെ ഡിആര്‍എസ് അപ്പീല്‍ അനുവദിക്കുകയായിരുന്നു. അതെസമയം ഇക്കാര്യത്തെ കുറിച്ച് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more

ഇന്ത്യ വന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ആദ്യ ഏകദിന മത്സരത്തിന്റെ മുപ്പത്തിമൂന്നാം ഓവറിലായിരുന്നു സംഭവത്തിനാധാരമായ റിവ്യൂ നടന്നത്. ശ്രീലങ്കയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍ സചിത് പതിരാനയുടെ പന്തില്‍ ബാക്ക് ഫുട് ഡിഫന്‍സിന് ശ്രമിച്ച ഭുംറയുടെ പാഡില്‍ പന്ത് കുടുങ്ങുകയും അമ്പയര്‍ അനില്‍ കുമാര്‍ ചൗധരി ഔട്ട് വിളിക്കുകയുമായിരുന്നു. എന്നാല്‍ അമ്പയറുടെ ചൂണ്ടു വിരല്‍ ഉയര്‍ന്ന് തുടങ്ങിയപ്പോളേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ധോണി ഡി ആര്‍ എസ് ആവശ്യപ്പെട്ടിരുന്നു.