ഞാൻ ഇന്ത്യൻ ജേഴ്സി അണിയുന്നതിന് മുമ്പ് ധോണി അത് ചെയ്തു, അത് എനിക്ക് വിഷമമായി: ശിവം ദുബെ

ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ ഇപ്പോൾ മികച്ച സമയത്തിലൂടെ കടന്ന് പോകുകയാണ്. കഴിഞ്ഞ മാസം ടി20 ലോകകപ്പ് 2024 കിരീടം നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു ഇടംകൈയ്യൻ ബാറ്റർ. ടൂർണമെൻ്റിൽ ഡ്യൂബെയ്ക്ക് വലിയ പങ്ക് വഹിക്കേണ്ടി വന്നില്ലെങ്കിലും ഫൈനലിലെ വിലപ്പെട്ട ഇന്നിങ്സ് ഇന്ത്യൻ വിജയത്തിൽ സഹായിച്ചെന്ന് പറയാം.

അടുത്തിടെ, സ്റ്റാർ സ്‌പോർട്‌സ് പുറത്തിറക്കിയ ഒരു വിഡിയോയിൽ എംഎസ് ധോണിയുടെ ക്രിക്കറ്റ് വികസനത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് ശിവം ദുബെ പറഞ്ഞിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഭാഗമാണ് ദുബെ, എംഎസ് ധോണിക്ക് കീഴിൽ ആയിരുന്നു താരത്തിന്റെ കരിയറിന്റെ തുടക്കം.

ടീം ഇന്ത്യയിൽ എംഎസ് ധോണിയ്‌ക്കൊപ്പം കളിക്കാൻ തനിക്ക് കഴിയില്ലെന്ന് അറിഞ്ഞതിന് ശേഷം തനിക്ക് എങ്ങനെ നിരാശ തോന്നി എന്നാണ് വീഡിയോയിൽ ദുബെ പറഞ്ഞത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ഐപിഎൽ ടീം എന്നാൽ പിന്നീട് അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറി.

ബാംഗ്ലൂരിൽ അത്രയൊന്നും മികച്ച പ്രകടനം നടത്താൻ സാധികാത്ത താരം സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയപ്പോൾ, മധ്യനിരയിലെ ഒരു പ്രധാന കളിക്കാരനായി ധോണി ഇറക്കിയതോടെ ദുബെയുടെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടു. ആദ്യ ദിവസങ്ങളിൽ തനിക്ക് എങ്ങനെ ധോണിയോട് സംസാരിക്കാൻ കഴിഞ്ഞില്ല എന്നതും ദുബെ വെളിപ്പെടുത്തി.

“ഇന്ത്യയ്‌ക്കായി കളിക്കാനും എംഎസ് ധോണിക്കൊപ്പം കളിക്കാനും എനിക്ക് എപ്പോഴും ഒരു സ്വപ്നമുണ്ടായിരുന്നു. ഞാൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ധോണി വിരമിച്ചിരുന്നു. എനിക്ക് വിഷമം തോന്നി. പിന്നെ ഐപിഎല്ലിലും ഞാൻ അദ്ദേഹത്തിൻ്റെ ടീമായിരുന്നില്ല. ഒടുവിൽ, ഞാൻ അദ്ദേഹത്തോടൊപ്പം ചേർന്നപ്പോൾ സന്തോഷമായി. ഞാൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണ്, പക്ഷേ മുമ്പ്, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ പരിഭ്രാന്തനായിരുന്നു, ”ദുബെ പറഞ്ഞു.

Latest Stories

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ

പല ലൊക്കേഷനുകളിലും വെച്ച് പീഡിപ്പിച്ചു; തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ പരാതിയുമായി 21-കാരി

മൈനാ​ഗപ്പള്ളി കാർ അപകടം; പ്രതി അജ്മൽ അമിത വേ​ഗത്തിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്