വീണ്ടും ധോണിയുടെ കരുത്തന്‍ സിക്‌സുകള്‍!

ധരംശാലയില്‍ ഇന്ത്യ അപ്രസക്തമായപ്പോഴാണ് എംഎസ് ധോണി തന്റെ പ്രതിഭാവിലാസം പുറത്തെടുത്തത്. 29ന് ഏഴ് എന്ന നിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ടീം ഇന്ത്യ കൂപ്പുകുത്തുമ്പോഴായിരുന്നു ധോണിയുടെ ഈ ഐതിഹാസിക പ്രകടനം.

ആദ്യം കുല്‍ദീപ് യാദവിനൊപ്പവും പിന്നീട് ജസ്പ്രീത് ബുംറയ്‌ക്കൊപ്പവും ടീമിനെ കൈപിടിച്ചു കയറ്റാന്‍ ശ്രമിച്ച ധോണി ചഹല്‍ ക്രീസിലെത്തിയതോടെ കൂടുതല്‍ അക്രമാസക്തനാകുകയായിരുന്നു. ഭുംറയ്‌ക്കൊപ്പം 41 റണ്‍സിന്‍റേയും കുല്‍ദീപിനൊപ്പം 17 റണ്‍സിന്‍റേയും നിര്‍ണ്ണായക കൂട്ടുകെട്ടാണ് ധോണി ഉയര്‍ത്തിയത്.

മത്സരത്തില്‍ എണ്ണം പറഞ്ഞ രണ്ട് സിക്‌സുകളും ധോണി സ്വന്തമാക്കി. ധോണിയുടെ കരുത്തും പ്രതിഭയും ഒരേപോലെ സമ്മേളിച്ചതായിരുന്നു ഈ കൂറ്റന്‍ സിക്‌സുകള്‍, ആ കാഴ്ച്ച കാണാം

മത്സരത്തില്‍ 87 പന്തിലാണ് ധോണി 65 റണ്‍സെടുത്തത്. രണ്ട് സിക്‌സിന് പുറമെ 10 ഫോറും ധോണി സ്വന്തമാക്കി.