2011 ലോകകപ്പ് ഫൈനലിലെ തന്റെ 97 റൺസിന് നൽകിയ പരിമിതമായ പ്രാധാന്യത്തെക്കുറിച്ച് എന്നും പറയുന്ന ഗൗതം ഗംഭീർ ഇത്തവണയും ഇപ്പോഴും അതിൽ നിന്ന് മാറിയിട്ടില്ല. ധോണിക്ക് ശക്തമായ പിആർ ഉള്ളതുകൊണ്ടാണ് അദ്ദേഹം ഫൈനലിൽ നേടിയ 91 റൺസ് എല്ലാവരും ഓർത്തിരിക്കുന്നത് എന്നും ബാക്കി ഉള്ളവർക്ക് പിആർ ഇല്ലാത്തതിനാൽ അതൊന്നും ആരാധകരുടെ ഓർമയിൽ പോലും ഇല്ലെന്നും ഗംഭീർ പറയുന്നു.
ANI-ക്ക് നൽകിയ അഭിമുഖത്തിൽ, ധോണിയുടെ ഇന്നിങ്സിന്റെ ബലത്തിൽ തന്റെ മികച്ച പ്രകടനം പലരും മറഞ്ഞുപോയതിനെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ചില ആളുകൾക്ക് ടാഗുകൾ നൽകുന്ന ശീലമുണ്ട്. അവർ ഒരു പ്രത്യേക ഇന്നിംഗ്‌സിനെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നു, കൂടാതെ ഒരു കളിക്കാരനെ പോലും അണ്ടർറേറ്റഡ് എന്ന് ലേബൽ ചെയ്യുന്നു. വിലകുറച്ച് കാണിക്കുന്നതും കാണിക്കാത്തതും വിലമതിക്കുന്നതും ഒരേ ആളുകളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും വിലയില്ലാത്ത ആയി പോകുന്നില്ല ”അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ യുവരാജ് സിങ്ങിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വെളിച്ചം വീശിയിരുന്നു. “അദ്ദേഹം ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്നു, പക്ഷേ കുറച്ച് ആളുകൾ അവനെക്കുറിച്ച് സംസാരിക്കുന്നില്ല. യുവരാജിന് നല്ലൊരു പിആർ ഏജൻസി ഇല്ലായിരുന്നു, അതുകൊണ്ടാണ് ഇന്ത്യക്ക് വേണ്ടി ടൂർണമെന്റ് വിജയിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകാത്തത്, ”ഗംഭീർ കൂട്ടിച്ചേർത്തു.
ടൂർണമെന്റിനിടെ ബ്രോഡ്കാസ്റ്റിംഗ് ചാനലിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ബ്രോഡ്കാസ്റ്റർക്ക് ഒരു പി ആർ മെഷിനറി ആകാൻ കഴിയില്ല. ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്ന എല്ലാവരോടും ഒരു ബ്രോഡ്കാസ്റ്റർ നീതി പുലർത്തണം.” ഗംഭീർ തന്റെ രോഷം തീർത്തുകൊണ്ട് പറഞ്ഞു/