ധോണിയ്ക്ക് ആ കഴിവ് നഷ്ടമായി, ഉത്തരം നല്‍കിയേ മതിയാകൂ; തുറന്നടിച്ച് മാത്യു ഹെയ്ഡന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍മായുള്ള മത്സരത്തില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഓസീസ് ബാറ്റിംഗ് ഇതിഹാസം മാത്യു ഹെയ്ഡന്‍. ധോണിയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച ഹെയ്ഡന്‍ പഴയ ധോണിയെ മൈതാനത്ത് കാണാനായില്ലെന്ന് പറഞ്ഞു.

എംഎസ് ധോണിയുടെ കാര്യത്തില്‍ തീര്‍ച്ചയായും ചില കുഴപ്പങ്ങളുണ്ടെന്നാണ് എനിക്കു തോന്നിയത്. സാധാരണയായി വിക്കറ്റുകള്‍ക്കിടയിലൂടെ മിന്നല്‍ വേഗത്തില്‍ അദ്ദേഹം ഓടാറുണ്ടായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സുമായുളള മത്സരത്തില്‍ ധോണിയില്‍ നിന്നും ഇക്കാര്യം കാണാന്‍ സാധിച്ചില്ല.

മത്സരം പുരോഗമിച്ചു കൊണ്ടിരിക്കെ അദ്ദേഹം വളരെയധികം കിതയ്ക്കുന്നതു നമ്മള്‍ കണ്ടു. ഇതേക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എംഎസ് ധോണിക്കു ഇക്കാര്യത്തില്‍ ഉത്തരം നല്‍കിയേ തീരൂവെന്ന് എനിക്കുറപ്പാണ്. മെഡിക്കല്‍ സംഘം ഇതില്‍ ഇടപെടുകയും ചെയ്യും. ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനായിരിക്കും ധോണി ആഗ്രഹിക്കുക- ഹെയ്ഡന്‍ വിലയിരുത്തി.

രാജസ്ഥാനെതിരെ എട്ടാം നമ്പറില്‍ ഇറങ്ങിയ ധോണി 17 ബോളില്‍ മൂന്നു സിക്സറുകളും ഒരു ഫോറുമുള്‍പ്പെടെ പുറത്താവാതെ 32 റണ്‍സ്‌നേടിയിരുന്നു. അവസാന ബോളില്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ സന്ദീപ് ശര്‍മയ്ക്കെതിരേ സിംഗിളെടുക്കാനേ ധോണിക്കായുള്ളൂ.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ